ഹാജിമാർക്കും ഹജ്ജ് വളന്റിയർമാർക്കും സ്വീകരണം
text_fieldsഹാജിമാർക്കും ഹജ്ജ് വളന്റിയർമാർക്കും കെ.എം.സി.സി ജുബൈൽ നൽകിയ സ്വീകരണം
ജുബൈൽ: ജുബൈൽ കെ.എം.സി.സി പോർട്ട് ഏരിയ കമ്മിറ്റി ഹാജിമാർക്കും ഹജ്ജ് വളന്റിയർമാർക്കും യാത്രയയപ്പ് നൽകി. മുതിർന്ന കെ.എം.സി.സി നേതാവ് ഉസ്മാൻ ഒട്ടുമ്മൽ പരിപാടി ഉദ്ഘാടനം ചെയ്തു. ജുബൈൽ പോർട്ട് ഏരിയ പ്രസിഡന്റ് ഇബ്രാഹിംകുട്ടി താനൂർ അധ്യക്ഷത വഹിച്ചു.കിഴക്കൻ പ്രവിശ്യ കെ.എം.സി.സി ഹജ്ജ് വളന്റിയർ ക്യാപ്റ്റൻ കാദർ മാസ്റ്റർ വളന്റിയേഴ്സിന് പരിശീലന ക്ലാസെടുത്തു. സിദ്ദീഖ് പാണ്ടികശാല, റാഫി ഹുദവി, സൈതലവി പരപ്പനങ്ങാടി എന്നിവർ സംസാരിച്ചു. ജലീൽ ഒട്ടുമ്മൽ, യൂനസ് ഒട്ടുംപുറം, സിദ്ദീഖ് താനൂർ എന്നിവർ നേതൃത്വം നൽകി. റാഫി കൂട്ടായി സ്വാഗതവും റഫീഖ് തലശ്ശേരി നന്ദിയും പറഞ്ഞു.

