തനിമ യാംബു സോൺ ഹജ്ജ് പഠനക്ലാസും യാത്രയയപ്പ് യോഗവും സംഘടിപ്പിച്ചു
text_fieldsതനിമ യാംബു സോൺ സംഘടിപ്പിച്ച ഹജ്ജ് പഠനക്ലാസിലും യാത്രയയപ്പ് യോഗത്തിലും പങ്കെടുത്തവർ
യാംബു: യാംബുവിൽനിന്നും ഈ വർഷം ഹജ്ജിന് പോകുന്ന മലയാളികൾക്കു വേണ്ടി തനിമ യാംബു സോൺ ഹജ്ജ് പഠനക്ലാസും യാത്രയയപ്പ് യോഗവും സംഘടിപ്പിച്ചു. ടയോട്ടയിലെ തനിമ ഹാളിൽ നടന്ന പരിപാടിയിൽ തനിമ വെസ്റ്റേൺ പ്രൊവിൻസ് സെക്രട്ടറി സലിം വേങ്ങര ‘ഹജ്ജ് പ്രസന്റേഷൻ’ നടത്തി. യാംബു സോണൽ പ്രസിഡന്റ് അനീസുദ്ദീൻ ചെറുകുളമ്പ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു. തനിമയുടെ കീഴിൽ യാംബുവിൽനിന്ന് ഈ വർഷം ഹജ്ജ് വളന്റിയർമാരായി പോകുന്നവർക്കും ചടങ്ങിൽ യാത്രയയപ്പ് നൽകി. റിയാസ് തൃശൂർ ഖിറാഅത്ത് നടത്തി.
സോണൽ സെക്രട്ടറി അബ്ബാസ് എടക്കര സ്വാഗതം പറഞ്ഞു. ഷൗക്കത്ത് എടക്കര, ഇല്യാസ് വേങ്ങൂർ എന്നിവർ ഇസ്ലാമിക ഗാനമാലപിച്ചു. തനിമ യാംബു ‘ഹജ്ജ് ഖാഫില’ കോഓഡിനേറ്റർ മുഹമ്മദ് യാഷിഖ്, മുനീർ കോഴിക്കോട്, സഹൽ മുനീർ, റാഷിദ സലിം, ഷക്കീല ടീച്ചർ തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി.

