73 കിലോ ഹഷീഷ് കടത്താനുള്ള ശ്രമം അതിർത്തി രക്ഷാസേന പരാജയപ്പെടുത്തി
text_fieldsഹഷീഷ് കടത്താനുള്ള ശ്രമം അതിർത്തി രക്ഷാസേന തടഞ്ഞപ്പോൾ
അൽ ഖോബാർ: 18 ലക്ഷം ഡോളർ വിലമതിക്കുന്ന 73 കിലോ ഹഷീഷ് സൗദി അറേബ്യയിലേക്ക് കടത്താനുള്ള ശ്രമം അതിർത്തിസേന പരാജയപ്പെടുത്തി. പ്രതികളിൽനിന്ന് മയക്കുമരുന്ന് പിടികൂടിയതായും പ്രാഥമിക നിയമനടപടികൾ പൂർത്തിയായതായും അധികൃതർ വ്യക്തമാക്കി.
52 കിലോ ഹഷീഷ് രാജ്യത്തേക്ക് കടത്താനുള്ള ശ്രമം ഇതേ മേഖലയിലെ അതിർത്തി രക്ഷാസേന കഴിഞ്ഞ വെള്ളിയാഴ്ച പരാജയപ്പെടുത്തിയിരുന്നു. ഇതിന് പിറകെ 243 കിലോ ഖാത് കടത്തുന്നത് ജസാനിലെ അധികാരികൾ തടഞ്ഞു. സംശയാസ്പദമായ കള്ളക്കടത്ത് പ്രവർത്തനങ്ങളെക്കുറിച്ചോ കസ്റ്റംസ് ലംഘനങ്ങളെക്കുറിച്ചോ എന്തെങ്കിലും വിവരം ലഭിക്കുന്നവർ [email protected] എന്ന ഇ-മെയിൽ വഴിയോ സൗദി അറേബ്യയിൽ നിന്നുള്ള 1910 എന്ന രഹസ്യ ഹോട്ട്ലൈൻ നമ്പറിലോ 00966 114208417 എന്ന അന്താരാഷ്ട്ര നമ്പറിലോ ബന്ധപ്പെടണമെന്ന് ഉദ്യോഗസ്ഥർ അഭ്യർഥിച്ചു.

