ഐ.സി.എഫ് റമദാൻ കാമ്പയിൻ ഉദ്ഘാടനം ചെയ്തു
text_fieldsഐ.സി.എഫ് മക്ക സെൻട്രൽ കമ്മിറ്റി സംഘടിപ്പിച്ച റമദാൻ മുന്നൊരുക്കം സമ്മേളനത്തിൽനിന്ന്
മക്ക: ഐ.സി.എഫ് മക്ക സെൻട്രൽ കമ്മിറ്റിയുടെ ഈ വർഷത്തെ റമദാൻ കാമ്പയിൻ ഉദ്ഘാടനം ചെയ്തു. 'വിശുദ്ധ റമദാൻ വിശുദ്ധ ഖുർആൻ' എന്ന ശീർഷകത്തിലാണ് കാമ്പയിൻ നടക്കുന്നത്. മക്ക അസീസിയയിൽ റമദാൻ മുന്നൊരുക്കം എന്ന പേരിൽ നടന്ന സമ്മേളനം ഹനീഫ് അമാനി ഉദ്ഘാടനം ചെയ്തു.
സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് ഷാഫി ബാഖവി അധ്യക്ഷത വഹിച്ചു. സി.പി. ഷാഫി സഖാഫി ആവിലോറ മുഖ്യപ്രഭാഷണം നടത്തി. ഷാഫി ബാഖവി കാമ്പയിൽ പ്രവർത്തനം വിശദീകരിച്ചു.
കാമ്പയിനിന്റെ ഭാഗമായി അനുസ്മരണം, ഇഫ്താർ സംഗമങ്ങൾ, പ്രഭാഷണങ്ങൾ, സാന്ത്വനപ്രവർത്തനം തുടങ്ങിയവ യൂനിറ്റ്, സെക്ടർ, സെൻട്രൽ ഘടകങ്ങളിൽ സംഘടിപ്പിക്കും. ഐ.സി.എഫ് നേതാക്കളായ മുസ്തഫ കാളോത്ത്, ബഷീർ സഖാഫി മേപ്പയൂർ, ഹുസൈൻ ഹാജി, മുഹമ്മദ് അലി വലിയറ, റഷീദ് വേങ്ങര, നാസർ തച്ചമ്പൊയിൽ, സഹീർ കോട്ടക്കൽ, ജമാൽ മുക്കം, അബൂബക്കർ കണ്ണൂർ എന്നിവർ സംബന്ധിച്ചു.
റഷീദ് അസ്ഹരി സ്വാഗതവും സൽമാൻ വെങ്ങളം നന്ദിയും പറഞ്ഞു.

