Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

അവധിക്ക് നാട്ടിൽ പോയ ഐ.സി.എഫ് പ്രവർത്തകൻ നിര്യാതനായി

text_fields
bookmark_border
അവധിക്ക് നാട്ടിൽ പോയ ഐ.സി.എഫ് പ്രവർത്തകൻ നിര്യാതനായി
cancel

ദമ്മാം: അവധിക്ക് നാട്ടിൽ പോയ ഇന്ത്യൻ കൾച്ചറൽ ഫൗണ്ടേഷൻ (ഐ.സി.എഫ്) പ്രവർത്തകൻ കാസർകോട് സ്വദേശി അസൈനാർ ഹാജി പജിയാട്ട (63) നാട്ടിൽ നിര്യാതനായി. ദമ്മാമിലും അൽഖോബാറിലുമായി ദീർഘകാലം പ്രവാസിയായിരുന്നു. ആറുമാസം മുമ്പാണ് അവധിക്ക് നാട്ടിലേക്ക് മടങ്ങിയത്.

ഐ.സി.എഫ് സീക്കോ സെക്ടർ ക്ഷേമകാര്യ പ്രസിഡന്റ്, മുഹിമ്മാത്ത് ദമ്മാം കമ്മിറ്റി പ്രസിഡൻറ്​ എന്നീ നിലകളിൽ പ്രവർത്തിച്ച് വരികയായിരുന്നു. ആനുകാലികങ്ങളിൽ സ്ഥിരമായി എഴുതാറുണ്ടായിരുന്നു. ഭാര്യ: ഉമ്മു ഹലീമ, മക്കൾ: നഈം (ദമ്മാം), നജീം, മരുമകൻ: അബ്ദുല്ല തെരുവത്ത്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - ICF worker passed away
Next Story