ലേബർ ക്യാമ്പിൽ ഇഫ്താർ വിരുന്ന് ഒരുക്കി റിയ
text_fieldsറിയാദ് ഇന്ത്യൻ അസോസിയേഷൻ റിയാദിലെ ലേബർക്യാമ്പിൽ ഒരുക്കിയ ഇഫ്താർ വിരുന്ന്
റിയാദ്: റിയാദ് ഇന്ത്യൻ അസോസിയേഷൻ (റിയ) റിയാദിലെ ഒരു ലേബര്‍ ക്യാമ്പിൽ ബുദ്ധിമുട്ട് അനുഭവിക്കുന്ന തൊഴിലാളികൾക്ക് ഇഫ്താർ വിരുന്നൊരുക്കി. റിയാദിലെ സ്വകാര്യ കമ്പനിയില്‍ മാസങ്ങളായി ശമ്പളവും ഭക്ഷണവും ലഭിക്കാതെ പ്രയാസം അനുഭവിക്കുന്ന ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽനിന്നുള്ള 250-ഓളം തൊഴിലാളികൾക്കാണ് റിയ വിരുന്നൊരുക്കിയത്.
ജീവകാരുണ്യ വിഭാഗം കൺവീനർ ഫവാദ് അബ്ദുൽ അസീസിന്റെ നേതൃത്വത്തില്‍ പ്രസിഡൻറ് ഉമർകുട്ടി, സെക്രട്ടറി അരുൺ കുമരൻ എന്നിവർക്കൊപ്പം മറ്റു ഭരണസമിതി, ഉപദേശകസമിതി അംഗങ്ങളും, റിയയുടെ മറ്റു സീനിയർ അംഗങ്ങളും പരിപാടിയിൽ പങ്കെടുത്തു.

