ഇഫ്താർ സംഗമം ഒരുക്കി
text_fieldsഇന്ത്യൻ ഇസ്ലാഹി സെന്റർ അഖ്റബിയ യൂനിറ്റ് സംഘടിപ്പിച്ച ഇഫ്താർ സംഗമത്തിൽ സയ്യിദ് ഖുദ്റത്തുല്ല നദവി മുഖ്യ പ്രഭാഷണം നിർവഹിക്കുന്നു
ദമ്മാം: ഇന്ത്യൻ ഇസ്ലാഹി സെന്റർ അഖ്റബിയ യൂനിറ്റ് അൽ ഖോബാർ റഫ ക്ലിനിക് ഓഡിറ്റോറിയത്തിൽ ഇഫ്താർ സംഗമം സംഘടിപ്പിച്ചു. വിവിധ തുറകളിൽ പ്രവർത്തിക്കുന്ന പ്രതിനിധികളും സ്ത്രീകളും കുട്ടികളും ഉൾപ്പെടെ നിരവധിയാളുകൾ ഇഫ്താറിൽ പങ്കെടുത്തു. സംഗമത്തിൽ ഇസ്ലാഹി സെന്റർ പ്രസിഡന്റ് മൊയ്തീൻ കൊണ്ടോട്ടി അധ്യക്ഷത വഹിച്ചു.
കെ.എൻ.എം സംസ്ഥാന കമ്മിറ്റി പ്രതിനിധിയും എടവണ്ണ ജാമിഅ നദവിയ കോളജ് അധ്യാപകനുമായ സയ്യിദ് ഖുദ്റത്തുല്ല നദ്വി ഇഫ്താർ സന്ദേശം നൽകി. റഫാ ക്ലിനിക് മാനേജർ അബ്ദുൽ അസീസ് സന്നിഹിതനായിരുന്നു. ഇസ്ലാഹി സെന്റർ ജനറൽ സെക്രട്ടറി എ.കെ. നവാസ് സ്വാഗതവും ട്രഷറർ മെഹബൂബ് അബ്ദുൽ അസീസ് നന്ദിയും പറഞ്ഞു. ഫഹീം ഹബീബ് ഖിറാഅത്ത് അവതരിപ്പിച്ചു.

