ഇന്റർ സ്കൂൾ മാസ്റ്റർ മൈൻഡ് ക്വിസ് മത്സരം
text_fieldsഇന്റർ സ്കൂൾ മാസ്റ്റർ മൈൻഡ് ക്വിസ് മത്സര വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്യുന്നു
റിയാദ്: ടി.പി ഗ്രൂപ് ഓഫ് ഇൻസ്റ്റിറ്റ്യൂഷന്റെ ആഭിമുഖ്യത്തിൽ ഇന്റർ സ്കൂൾ മാസ്റ്റർ മൈൻഡ് ക്വിസ് മത്സരം സംഘടിപ്പിച്ചു. റിയാദ് മോഡേൺ സ്കൂളിൽ നടന്ന സീനിയർ, ജൂനിയർ വിഭാഗം മത്സരങ്ങളിൽ അൽമുന ഇന്റർ നാഷനൽ സ്കൂൾ ദമ്മാം ടീം വിജയിച്ചു.
റിയാദിലെ മോഡേൺ ഇന്റർ നാഷനൽ സ്കൂളാണ് റണ്ണറപ്പ്. മാനേജിങ് ഡയറക്ടർ ഡോ. ടി.പി. മുഹമ്മദ് ഉദ്ഘാടനം ചെയ്തു. ജനറൽ മാനേജർ പി.വി. അബ്ദുറഹ്മാൻ അധ്യക്ഷത വഹിച്ചു. ഹുദ അൽ നൂർ ഇന്റർ നാഷനൽ സ്കൂൾ പ്രിൻസിപ്പൽ അബ്ദുൽ ഖാദർ, അൽ മുന ഇന്റർ നാഷനൽ സ്കൂൾ പ്രിൻസിപ്പൽ കാസിം ഷാജഹാൻ എന്നിവർ സംസാരിച്ചു.
മോഡേൺ സ്കൂൾ പ്രിൻസിപ്പൽ ഡോ. അബ്ദുൽ അസീസ് സ്വാഗതവും മാസ്റ്റർ മൈൻഡ് ജനറൽ കൺവീനർ അബ്ദുൽ സലിം നന്ദിയും പറഞ്ഞു. ആസാദ് റഹ്മാൻ പ്രാർഥന ചൊല്ലി. വിജയികൾക്കുള്ള സമ്മാന വിതരണവും ചടങ്ങിൽ നടന്നു.

