ജാഫര്‍ മങ്കരക്ക് കെ.എം.സി.സി യാത്രയയപ്പ്
text_fieldsനാട്ടിലേക്ക് മടങ്ങുന്ന ജാഫര്‍ മങ്കരക്ക് കണ്ണൂർ ജില്ല കെ.എം.സി.സിയുടെ ഉപഹാരം
പ്രവിശ്യ കെ.എം.സി.സി സെക്രട്ടറി
അബ്ദുല്‍ അസീസ് എരുവാട്ടി കൈമാറുന്നു
ദമ്മാം: ദമ്മാമിലെ സാമൂഹിക ജീവകാരുണ്യ പ്രവർത്തനരംഗത്ത് സജീവ സാന്നിധ്യമായ ജാഫര്‍ മങ്കര 17 വര്‍ഷത്തെ പ്രവാസം മതിയാക്കി നാട്ടിലേക്ക് മടങ്ങുന്നു. ദമ്മാമിലെ ഫുഡ് റീട്ടെയില്‍ ഗ്രൂപ്പായ സുംഫലയിൽ ജീവനക്കാരനാണ്. കണ്ണൂര്‍ ജില്ല കെ.എം.സി.സി പ്രവര്‍ത്തക സമിതിയംഗം, തളിപ്പറമ്പ് സി.എച്ച് സെൻറര്‍ കോഓഡിനേറ്റര്‍ എന്നീ പദവികളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.
കണ്ണൂര്‍ തളിപ്പറമ്പ് മങ്കര സ്വദേശിയായ ജാഫറിന് ജില്ല കെ.എം.സി.സി ദമ്മാമില്‍ യാത്രയയപ്പ് നല്കി. കിഴക്കന്‍ പ്രവിശ്യ കെ.എം.സി.സി സെക്രട്ടറി അബ്ദുല്‍ അസീസ് എരുവാട്ടി ഉപഹാരം കൈമാറി.
ഫൈസൽ ഇരിക്കൂർ, മുസ്തഫ കുറ്റ്യേരി, അലി ഊരകം, ഉമർ പറോളി, അബ്ദുറഹ്മാൻ ഉളിയിൽ, റഹ്മാൻ ബത്താലി, ഷംശാദ് മുറാദ്, മുഹമ്മദ് ഷാൻ, അഷറഫ് കുറുമാത്തൂർ, ഹബീബ് പിടി എന്നിവര്‍ സംബന്ധിച്ചു.

