ജഗന്നാഥന് കേളി യാത്രയയപ്പ്
text_fieldsനാട്ടിലേക്ക് മടങ്ങുന്ന ജഗന്നാഥനുള്ള ഉപഹാരം കേളി ഹുത്ത യൂനിറ്റ് സെക്രട്ടറി റഹീം ശൂരനാട് കൈമാറുന്നു
റിയാദ്: 31 വർഷത്തെ പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് തിരിച്ചുപോകുന്ന കേളി കലാസാംസ്കാരിക വേദി അൽഖർജ് ഏരിയ ഹുത്ത യൂനിറ്റ് ജോയൻറ് സെക്രട്ടറി ജഗന്നാഥന് യൂനിറ്റിെൻറ നേതൃത്വത്തിൽ യാത്രയയപ്പ് നൽകി. തിരുവനന്തപുരം പാറശാല പരശുവക്കൽ സ്വദേശിയായ ഇദ്ദേഹം ഹുത്തയിൽ കെട്ടിട നിർമാണ മേഖലയിൽ ജോലി ചെയ്തുവരുകയായിരുന്നു.
യൂനിറ്റ് പരിധിയിൽ ചേർന്ന യാത്രയയപ്പ് യോഗത്തിൽ യൂനിറ്റ് പ്രസിഡൻറ് സജീന്ദ്രബാബു അധ്യക്ഷത വഹിച്ചു. കേന്ദ്ര രക്ഷാധികാരി കമ്മിറ്റിയംഗം ജോസഫ് ഷാജി, ഏരിയ രക്ഷാധികാരി കൺവീനർ പ്രദീപ് കൊട്ടാരത്തിൽ, ഏരിയ കമ്മിറ്റിയംഗങ്ങളായ ഗോപാലൻ, ചന്ദ്രൻ, യൂനിറ്റ് ട്രഷറർ രാമകൃഷ്ണൻ, ജോയൻറ് ട്രഷറർ കലാം, ഹരീഖ് യൂനിറ്റ് പ്രസിഡൻറ് ബിനോയ് തോമസ്, യൂനിറ്റ് വൈസ് പ്രസിഡൻറ് ബൈജു, യൂനിറ്റംഗങ്ങളായ ബാബുരാജ്, അൽഅമീൻ, മണികണ്ഠൻ, ധനഞ്ജയൻ എന്നിവർ സംസാരിച്ചു.

