ജല ജിസാൻ ബൈഷ് യൂനിറ്റ് സമ്മേളനം
text_fieldsബാപ്പുട്ടി നാലകത്ത് (പ്രസിഡന്റ്), മാഹിൻ കൊല്ലം (സെക്രട്ടറി), രവി മധുരപ്പള്ളി (ട്രഷറർ), കമറുദ്ദീൻ വേങ്ങര (കൺവീനർ ജീവകാരുണ്യം)
ജീസാൻ: ജല ബൈഷ് യൂനിറ്റ് സമ്മേളനം സംഘടിപ്പിച്ചു. എക്സിക്യൂട്ടിവ് കമ്മിറ്റി അംഗവും മാപ്പിളപ്പാട്ട് ഗാന രചയിതാവുമായ റഫീഖ് എന്ന നാലകത്തു ബാപ്പുട്ടി ഉദ്ഘാടനം ചെയ്തു. ആരിഫ് ബേപ്പൂർ അധ്യക്ഷത വഹിച്ചു. ജല ജിസാൻ കേന്ദ്ര കമ്മിറ്റി വൈസ് പ്രസിഡന്റ് ഹനീഫ മുന്നിയൂർ സംഘടനാ റിപ്പോർട്ട് അവതരിപ്പിച്ചു.
യൂനിറ്റ് സെക്രട്ടറി മാഹിൻ കൊല്ലം പ്രവർത്തന റിപ്പോർട്ടും സാമ്പത്തിക കണക്കും അവതരിപ്പിച്ചു. പരിപാടിയിൽ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.
മാഹീൻ കൊല്ലം സ്വാഗതവും രവി മധുരപ്പള്ളി നന്ദിയും പറഞ്ഞു. ഭാരവാഹികൾ: ബാപ്പുട്ടി നാലകത്ത് (പ്രസിഡന്റ്), മാഹിൻ കൊല്ലം (സെക്രട്ടറി), രവി മധുരപ്പള്ളി (ട്രഷറർ), റഹീം വേങ്ങര, കബീർ കാടപ്പടി(വൈസ് പ്രസഡിന്റ്), ഗോകുൽ ദാസ്, കുമാർ ആലപ്പുഴ (ജോയിന്റ് സെക്രട്ടറി), കമറുദ്ധീൻ വേങ്ങര (കൺവീനർ ജീവകാരുണ്യം), ഷബീബ് റഹ്മാൻ മഞ്ചേരി, റിയാസ് ബാബു അത്താണിക്കൽ, സമദ് കാടപ്പടി, ബാവ ചോനാരി, ഷമീർ ചെറുവണ്ണൂർ, ആരിഫ് ബേപൂർ (എക്സിക്യൂട്ടിവ്).

