‘ജല’ ബെയ്ഷ് യൂനിറ്റ് ചികിത്സ ഫണ്ടിന് ‘ബിരിയാണി ചലഞ്ച്’ സംഘടിപ്പിച്ചു
text_fieldsജല ബെയ്ഷ് യൂനിറ്റ് ചികത്സ ഫണ്ടിന് വേണ്ടി ‘ബിരിയാണി ചലഞ്ച്’ സംഘടിപ്പിച്ചപ്പോൾ
ജിസാൻ: രോഗം ബാധിച്ച ബെയ്ഷിലുള്ള മലയാളിയുടെ ചികിത്സക്കാവശ്യമായ പണം കണ്ടെത്തുന്നതിന് ജീസാൻ ആർട്ട് ലവേഴ്സ് അസോസിയേഷൻ (ജല) ബെയ്ഷ് യൂനിറ്റ് ബിരിയാണി സെന്ററുമായി കൂടിച്ചേർന്ന് ബിരിയാണി ചലഞ്ച് സംഘടിപ്പിച്ചു. ജിസാനിലെ പ്രവാസികൾക്കിടയിൽ ഇതൊരു വേറിട്ടൊരു അനുഭവമായി മാറി. ബെയ്ഷിൽ നടന്ന പരിപാടി കേന്ദ്ര കമ്മിറ്റി ജനറൽ സെക്രട്ടറി സലാം കൂട്ടായി ഉദ്ഘാടനം ചെയ്തു. യൂനിറ്റ് പ്രസിഡന്റ് നാലകത്ത് ബാപ്പുട്ടി ചടങ്ങിൽ അധ്യക്ഷതവഹിച്ചു.
കേന്ദ്ര കമ്മിറ്റി പ്രസിഡന്റ് ഫൈസൽ മേലാറ്റൂർ, വൈസ് പ്രസിഡന്റ് ഹനീഫ മുന്നിയൂർ എന്നിവർ സംസാരിച്ചു.
യൂനിറ്റ് സെക്രട്ടറി മാഹീൻ കൊല്ലം സ്വാഗതവും മൊയ്തീൻകുട്ടി നാലകത്ത് വള്ളുവമ്പുറം നന്ദിയും പറഞ്ഞു. ഇതിനോട് സഹകരിച്ച ബെയ്ഷിലുള്ള എല്ലാ സ്ഥാപനങ്ങളോടും പ്രവാസി സുഹൃത്തുക്കളോടും രുചിയേറിയ ബിരിയാണി തയാറാക്കിയ ശമീർ രാമനാട്ടുകര, സഹായിച്ച ഹാരിസ് ഉള്ളണം, മറ്റു സ്റ്റാഫിനോടും ജല ഭാരവാഹികൾ നന്ദി അറിയിച്ചു. യൂനിറ്റ് ജീവകാരുണ്യ കൺവീനർ കമറുദ്ദീൻ വേങ്ങര, ട്രഷറർ രവി മധുരപ്പള്ളി, സിയാദ് പുലാമന്തോൾ, കുമാർ ആലപ്പുഴ, ഗോകുൽ ദാസ് വേങ്ങര, വി.സി. അബൂബക്കർ ഉള്ളണം, മധു കുറ്റിപ്പുറം, ഷഫീഖ് രാമനാട്ടുകര എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.

