കോൺസുലർ സംഘം ഫെബ്രുവരി 21ന് നജ്റാനും 22ന് അബഹയും സന്ദർശിക്കും
text_fieldsഅബഹ: ഇന്ത്യൻ പ്രവാസികൾക്ക് ആവശ്യമായ സേവനങ്ങൾ ലഭ്യക്കാൻ ജിദ്ദ ഇന്ത്യൻ കോൺസുലേറ്റ്, വി.എഫ്.എസ് ഉദ്യോഗസ്ഥർ ഫെബ്രുവരി 21ന് വെള്ളിയാഴ്ച നജ്റാൻ മേഖല സന്ദർശിക്കും.
ഖാലിദിയ കിങ് അബ്ദുൽ അസീസ് റോഡിലുള്ള ചേംബർ ഓഫ് കോമേഴ്സ് ഓഫിസിലെ വി.എഫ്.എസ്.ഓഫിസിലാണ് സന്ദർശനം ഒരുക്കിയിരിക്കുന്നത്. 22ന് അബഹ ഖമീസ് മുശൈത്തിലെ ഉമ്മുസറാറിലെ വി.എഫ്.എസ് സെന്റർ ഒാഫിസിലാണ് സന്ദർശനം.
രാവിലെ 8.30 മുതൽ കോൺസുലേറ്റ് ഉദ്യോഗസ്ഥരിൽനിന്ന് ആവശ്യമായ സേവനങ്ങൾ ലഭിക്കും. പാസ്പോർട്ട് പുതുക്കൽ, അറ്റസ്റ്റേഷൻ, ലോസ്റ്റ് പാസ്പോർട്ട്, എമർജൻസി പാസ്പോർട്ട് തുടങ്ങിയ സേവനങ്ങൾ ആവശ്യമുള്ള മേഖലയിലെ പ്രവാസികളായ ഇന്ത്യക്കാർ ഈ അവസരം ഉപയോഗിക്കണമെന്ന് കോൺസുലേറ്റ് അധികൃതർ അറിയിച്ചു. അധികൃതർ നൽകുന്ന നിയമനിർദേശങ്ങൾ പൂർണമായും പാലിച്ചു വേണം സേവനം ഉപയോഗപ്പെടുത്തേണ്ടതെന്നും കോൺസുലേറ്റ് അറിയിച്ചു.
