ജിദ്ദ കേരള എൻജിനീയേഴ്സ് ഫോറത്തിന് പുതിയ നേതൃത്വം
text_fieldsജിദ്ദ: ജിദ്ദ കേരള എൻജിനീയേഴ്സ് ഫോറത്തിന് പുതിയ നേതൃത്വം നിലവിൽ വന്നു. ജിദ്ദ സീസൺസ് ഓഡിറ്റോറിയത്തിൽ നടന്ന ജനറൽ ബോഡി യോഗത്തിൽ മുൻ പ്രസിഡൻറ് അബ്ദുൽ റഷീദ് അധ്യക്ഷത വഹിച്ചു. എക്സിക്യൂട്ടിവ് അംഗം ജുനൈദ അബ്ദുൽ മജീദ് പ്രവർത്തന റിപ്പോർട്ടും ട്രഷറർ അൻസാർ സാമ്പത്തിക റിപ്പോർട്ടും അവതരിപ്പിച്ചു. മുൻ പ്രസിഡൻറ് അബ്ദുൽ റഷീദ്, മുൻ സെക്രട്ടറി റിഷാദ് അലവി എന്നിവരെ മുൻ വർഷത്തെ സാങ്കേതിക വിദ്യയും സാമൂഹിക പ്രതിബദ്ധതയും നിറഞ്ഞ മികച്ച പ്രവർത്തനങ്ങൾക്ക് പ്രത്യേക ഉപഹാരം നൽകി ആദരിച്ചു. ഭാരവാഹികൾ: സാബിർ (പ്രസി.), സിയാദ് (സെക്ര.), അൻസാർ (ട്രഷ.). 21 അംഗ എക്സിക്യൂട്ടിവ് കമ്മിറ്റിയും നിലവിൽ വന്നു.

