ഷറഫിയ റയാൻ കെ.എം.സി.സി വിവിധ ഫണ്ടുകൾ കൈമാറി
text_fieldsജിദ്ദ കെ.എം.സി.സി ഷറഫിയ റയാൻ ഏരിയ സമാഹരിച്ച വിവിധ ഫണ്ടുകൾ സെൻട്രൽ കമ്മിറ്റി ഭാരവാഹികൾക്ക് കൈമാറുന്നു
ജിദ്ദ: ജിദ്ദ കെ.എം.സി.സി സെൻട്രൽ കമ്മിറ്റി നിർദേശപ്രകാരം ഷറഫിയ റയാൻ ഏരിയ കമ്മിറ്റി സമാഹരിച്ച സി.എച്ച് സെന്റർ, ശിഹാബ് തങ്ങൾ സെൽ, പ്രവാസി മെഡിക്കൽ സെന്റർ എന്നിവയുടെ ഫണ്ടുകൾ കൈമാറി. ഏരിയ ഭാരവാഹികളായ മജീദ് അഞ്ചച്ചവിടി, സാബിർ പാണക്കാട്, സി.സി. റസാഖ് ഇന്തോമി എന്നിവർ സെൻട്രൽ, ജില്ല കമ്മിറ്റി ഭാരവാഹികളായ വി.പി. മുസ്തഫ, സുബൈർ വട്ടോളി, ഇസ്മയിൽ മുണ്ടുപറമ്പ് എന്നിവർക്ക് സമാഹരിച്ച തുക കൈമാറി. ചടങ്ങിൽ പി.സി.എ. റഹ്മാൻ (ഇണ്ണി) അധ്യക്ഷത വഹിച്ചു. വി.പി. മുസ്തഫ ഉദ്ഘാടനം ചെയ്തു. ഇസ്മാഈൽ മുണ്ടുപറമ്പ്, സുബൈർ വട്ടോളി എന്നിവർ സംസാരിച്ചു. മജീദ് അഞ്ചച്ചവിടി സ്വാഗതവും സാബി പാണക്കാട് നന്ദിയും പറഞ്ഞു. സലീം പാറപ്പുറത്ത്, ഹാരിസ് മമ്പാട്, ജംഷീർ മാനു (മൗസി), സി.സി. റസാഖ് ഇൻഡോമി നേതൃത്വം നൽകി.

