Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ജിദ്ദ-കൊച്ചി വിമാനം ഇന്ന് ഉച്ചക്ക് ഒന്നിന്
text_fieldsbookmark_border
ജിദ്ദ: ജിദ്ദയിൽ നിന്നും കൊച്ചിയിലേക്കുള്ള എയർ ഇന്ത്യ പ്രത്യേക വിമാനം വ്യാഴാഴ്ച ഉച്ചക്ക് ഒരു മണിക്ക് പുറപ്പെടും. 149 യാത്രക്കാർക്കാണ് ഈ വിമാനത്തിൽ അവസരമുള്ളത്. എംബസി രജിസ്ട്രേഷനിൽ നിന്നും അർഹരായവർക്ക് ഇതിനോടകം എയർ ഇന്ത്യ ടിക്കറ്റുകൾ ഇഷ്യൂ ചെയ്തിട്ടുണ്ട്. സൗദിയിലെ പടിഞ്ഞാറൻ മേഖലയിലെ വിവിധ നഗരങ്ങളിൽ നിന്നുള്ളവരും യാത്രക്കാരായി ഉണ്ട്. തബൂക്കിൽ നിന്നുള്ള സംഘം ബുധനാഴ്ച തന്നെ ജിദ്ദയിലെത്തിയിട്ടുണ്ട്. യാത്രക്കാർ രാവിലെ ഒമ്പതിന് തന്നെ വിമാനത്താവളത്തിൽ എത്തണമെന്ന് എയർ ഇന്ത്യ അധികൃതർ അറിയിച്ചു. വീൽ ചെയറിലും മറ്റുമായി പ്രത്യേക കേസുകളായി യാത്ര ചെയ്യുന്നവർ ഇതിനാവശ്യമായ അപ്രൂവൽ എയർ ഇന്ത്യ ഓഫീസുമായി ബന്ധപ്പെട്ട് എടുത്തിട്ടുണ്ടെന്ന് ഉറപ്പ് വരുത്തേണ്ടതുണ്ട്.
Next Story
