Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ജിദ്ദ നവോദയ യാംബു ഇഫ്താർ സംഗമം
text_fieldsbookmark_border
ജിദ്ദ നവോദയ യാംബു ഏരിയ കമ്മിറ്റി സംഘടിപ്പിച്ച ഇഫ്താർ സംഗമം
യാംബു: ജിദ്ദ നവോദയ യാംബു ഏരിയ കമ്മിറ്റി വിപുലമായ ഇഫ്താർ സംഗമം സംഘടിപ്പിച്ചു. യാംബു ബിൻ ദിഹാഇസ് ഹോട്ടൽ അങ്കണത്തിൽ നടന്ന ഇഫ്താർ സംഗമത്തിൽ യാംബുവിലെ വിവിധ മത, രാഷ്ട്രീയ സാംസ്കാരിക, സന്നദ്ധ സംഘടനാ നേതാക്കളും പ്രവർത്തകരും അടക്കം ആയിരത്തോളം പേർ പങ്കെടുത്തു. അബ്ദുന്നാസർ കൽപകഞ്ചേരി, അബ്രഹാം ആലപ്പുഴ എന്നിവർ ചടങ്ങിൽ സംസാരിച്ചു.
ഏരിയ കമ്മിറ്റി പ്രസിഡന്റ് വിനയൻ പാലത്തിങ്ങൽ, സെക്രട്ടറി സിബിൾ ഡേവിഡ്, ജീവകാരുണ്യ കൺവീനർ എ.പി. സാക്കിർ, ബിഹാസ് കരുവാരക്കുണ്ട്, ശൗക്കത്ത് മണ്ണാർക്കാട് തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി.
Next Story

