ക്രിസ്റ്റൽ - വൈ.എഫ്.സി ജഴ്സി പ്രകാശനം
text_fieldsയൂത്ത് ഫുട്ബാൾ ക്ലബ് ജുബൈലിന്റെയും വൈ.എഫ്.സി അക്കാദമിയുടെയും
പുതിയ ജഴ്സി പ്രകാശനം ചെയ്തപ്പോൾ
ജുബൈൽ: യൂത്ത് ഫുട്ബാൾ ക്ലബ് ജുബൈലിന്റെയും വൈ.എഫ്.സി അക്കാദമിയുടെയും ക്രിസ്റ്റൽ ഇൻറർനാഷനൽ കമ്പനി സ്പോൺസർ ചെയ്യുന്ന പുതിയ ജേഴ്സി പ്രകാശനം ചെയ്തു. ക്ലാസിക് റെസ്റ്റോറന്റിൽ നടന്ന പരിപാടിയിൽ ക്രിസ്റ്റൽ ഇൻറർനാഷനൽ ഡയറക്ടർ സയ്യദ് സഹീർ ജേഴ്സി പ്രകാശനം നിർവഹിച്ചു.
യൂത്ത് ഫുട്ബാൾ ക്ലബ്ബിനും അക്കാദമിക്കും എല്ലാ പിന്തുണയും അദ്ദേഹം വാഗ്ദാനം ചെയ്തു. ക്ലബ് ഹെഡ് കോച്ച് അജിത് സ്പിങ്ങർ ക്ലബിന്റെയും അക്കാദമിയുടെയും പ്രവർത്തനങ്ങളെക്കുറിച്ച് വിവരിച്ചു. ക്ലബ് പ്രസിഡന്റ് ഷൈഫാൻ ആമുഖ പ്രഭാഷണം നിർവഹിച്ചു.
തനിമ ജുബൈൽ പ്രസിഡന്റ് ഡോ. ജൗഷീദ് ആശംസകൾ അറിയിച്ചു. അക്കാദമിയിൽ നടന്ന ഇന്റേണൽ ഫെസ്റ്റിലെ വിജയികൾക്കുള്ള സമ്മാനങ്ങൾ ക്രിസ്റ്റൽ ഇന്റർനാഷനൽ മാനേജർ താസിം സയ്യിദ്, തനിമ സെക്രട്ടറി നാസർ ഓച്ചിറ, യൂത്ത് ഇന്ത്യ പ്രസിഡന്റ് അബ്ദുല്ല സഈദ്, ക്ലബ് എക്സിക്യൂട്ടിവുമാരായ ഷിബിൻഷാ, ഷിജിൻ, കെ.എം. സഈദ്, രതീഷ്, ഫൈസൽ എന്നിവർ ചേർന്ന് നിർവഹിച്ചു. അബ്ദുറഹ്മാൻ, റാഷിദ്, ആഷിക്, ഷമ്മാസ്, ഹാരിസ് എന്നിവർ നേതൃത്വം നൽകി. ക്ലബ് അംഗങ്ങളും അക്കാദമിയിലെ കുട്ടികളും രക്ഷിതാക്കളും ഉൾപ്പെടെ നിരവധിപേർ പരിപാടിയിൽ പങ്കെടുത്തു.

