റൈസിങ് സ്റ്റാർ ക്രിക്കറ്റ് ക്ലബ്: ജഴ്സി പ്രകാശനവും വാർഷിക യോഗവും
text_fieldsദമ്മാം റൈസിങ് സ്റ്റാർ ക്രിക്കറ്റ് ക്ലബ് അംഗങ്ങൾ പുതിയ ജഴ്സിയിൽ
ദമ്മാം: ദമ്മാം റൈസിങ് സ്റ്റാർ ക്രിക്കറ്റ് ക്ലബിെൻറ പുതിയ ജഴ്സി പ്രകാശനവും വാർഷിക യോഗവും ദമ്മാം ബദർ ഓഡിറ്റോറിയത്തിൽ ചേർന്നു. ക്ലബിെൻറ സ്പോൺസർമാരായ എ.എം.സി ഗ്രൂപ്പിെൻറയും ബ്ലാക്ക് പെപ്പർ റസ്റ്റാറൻറിെൻറയും പ്രതിനിധികൾ ചേർന്ന് താരങ്ങൾക്കുള്ള ജഴ്സി പ്രകാശനം നടത്തി. എ.എം.സി ഗ്രൂപ്പ് മാനേജർ അബ്ദുൽ സലാമും ബ്ലാക്ക് പെപ്പർ റസ്റ്റാറൻറ് മാനേജർ അബ്ദുറഹ്മാനും ചടങ്ങിൽ പങ്കെടുത്തു. ക്ലബ് പ്രസിഡൻറ് സഫ്വാൻ ഹാമിദ് സ്വാഗതവും കോഓഡിനേറ്റർ വി.പി. സാജിദ് നന്ദിയും പറഞ്ഞു. സെക്രട്ടറി ഷബീർ കൊപ്പം അധ്യക്ഷത വഹിച്ചു. ക്യാപ്റ്റൻ റാഷിദ് കോട്ടക്കൽ, മാനേജർ നൗഷാദ് അഷ്റഫ് എന്നിവർ സംസാരിച്ചു.

