ജുബൈൽ ഡൈനാമോസ് ജഴ്സി പ്രകാശനം
text_fieldsഡൈനാമോസ് ക്രിക്കറ്റ് ടീമിന്റെ ജഴ്സി പ്രകാശനത്തിൽനിന്ന്
ജുബൈൽ: ജുബൈൽ ഡൈനാമോസ് ക്രിക്കറ്റ് ടീമിന്റെ (ജെ.ഡി.സി.ടി) പുതിയ സീസണിലേക്കുള്ള ജേഴ്സി പ്രകാശനം ചെയ്തു. ജുബൈൽ സ്പൈസ് റസ്റ്റാറൻറ് ഹാളിൽ നടന്ന ചടങ്ങിൽ ടീം അംഗങ്ങളും, മാധ്യമ-ബിസിനസ് രംഗത്തെ വ്യക്തികളും പങ്കെടുത്തു.
വാസിയോ അൽ ഖോബാർ കമ്പനി സ്പോൺസർ ചെയ്ത ജേഴ്സി മാധ്യമ പ്രവർത്തകൻ ശിഹാബ് മങ്ങാടൻ, അബ്ദുൽ സലാം എന്നിവർ ഷമീർ എരുമപ്പെട്ടിക്കും പ്ലാനറ്റ് ജുബൈൽ കമ്പനി സ്പോൺസർ ചെയ്ത ജേഴ്സി മുഹമ്മദ് ശരീഫ്, മുസ്തഫക്കും നൽകി പ്രകാശനം ചെയ്തു. ചടങ്ങിൽ ടീം ക്യാപ്റ്റൻ നിഷാദ് എരുമപ്പെട്ടി ടീമിന്റെ ഭാവി പരിപാടികളെ പറ്റി വിശദീകരിച്ചു.
ടീം അംഗം അനീഷ് ആർ. മൈനാഗപ്പള്ളി സ്വാഗതവും ടീം ക്യാപ്റ്റൻ നിഷാദ് എരുമപ്പെട്ടി നന്ദിയും പറഞ്ഞു. അസ്ലം, അനീഷ്, ഗ്രീൻ, ധനുഷ്, ഹാഫിസ്, ജംഷീർ, മുസ്തഫ, മുബാഷിർ, നിസാം, നിഷാദ്, റാഷിദ്, റംഷീദ്, രതീഷ് കൊല്ലം, സാദിഖ്, ഷെരീഫ്, സിബി, ഷമീർ, സാജിദ്, വിക്കി, സിഫാൻ, മണി എന്നിവരാണ് ടീം അംഗങ്ങൾ.

