‘കാട്ടുനെല്ലിക്ക’ പുസ്തക പ്രകാശനം
text_fieldsസുബൈദ കോമ്പിലിന്റെ ‘കാട്ടുനെല്ലിക്ക’ എന്ന കഥാസമാഹാരം ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ പ്രകാശനം
ചെയ്തപ്പോൾ
റിയാദ്: കാൽ നൂറ്റാണ്ടായി റിയാദിൽ പ്രവാസം നയിക്കുന്ന സുബൈദ കോമ്പിൽ എഴുതിയ ‘കാട്ടുനെല്ലിക്ക’ എന്ന കഥാസമാഹാരം യു.എ.ഇയിലെ എഴുത്തുകാരിയും മാധ്യമ പ്രവർത്തകയുമായ ഡോ. മർയം ശിനാസി, ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ പ്രകാശനം ചെയ്തു. എഴുത്തുകാരിയും മാധ്യമ പ്രവർത്തകയുമായ സന്ധ്യ രഘുകുമാർ പുസ്തകം ഏറ്റുവാങ്ങി. സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ രഹന ഖാലിദ് പുസ്തക പരിചയം നടത്തി. ഹരിതം ബുക്സ് എം.ഡി പ്രതാപൻ തയാട്ട് അധ്യക്ഷതവഹിച്ചു. റെജി അബ്ദുല്ല, എൻ.എൻ. അബ്ദുൾ ഗഫൂർ, അംന തസ്കിയ, അഷ്റഫ് ബഷീർ ഉളിയിൽ എന്നിവർ സംസാരിച്ചു. അഡ്വ. പ്രവീൺ കുമാർ അവതാരകനായിരുന്നു. എഴുത്തുകാരി സുബൈദ കോമ്പിൽ മറുപടി പ്രസംഗം നടത്തി.

