കേളി ബഗ്ലഫ് യൂനിറ്റ് സമ്മേളനം
text_fieldsകേളി റൗദ ഏരിയ ബഗ്ലഫ് യൂനിറ്റിന്റെ പുതിയ ഭാരവാഹികൾ
റിയാദ്: കേളി കലാസാംസ്കാരികവേദിയുടെ ബഗ്ലഫ് യൂനിറ്റ് സമ്മേളനം കേളി കേന്ദ്ര സാംസ്കാരിക സമിതി അംഗം നൗഫൽ പൂവക്കുറുശ്ശി ഉദ്ഘാടനം ചെയ്തു. യൂനിറ്റ് പ്രസിഡന്റ് ഷാജി കെ.കെ. അധ്യക്ഷത വഹിച്ചു. സംഘാടകസമിതി കൺവീനർ അബ്ദുൽ ജാനിസ് സ്വാഗതവും യൂനിറ്റ് സെക്രട്ടറി സുരേഷ് ലാൽ പ്രവർത്തന, വരവ്-ചെലവ് റിപ്പോർട്ടും കേളി കേന്ദ്ര കമ്മിറ്റി അംഗം സെൻ ആന്റണി സംഘടന റിപ്പോർട്ടും അവതരിപ്പിച്ചു. കേളി ജോയന്റ് ട്രഷറർ ബോബി മാത്യു, യൂനിറ്റ് സെക്രട്ടറി സുരേഷ് ലാൽ എന്നിവർ ചർച്ചകൾക്ക് മറുപടി പറഞ്ഞു.
കേളി മുഖ്യ രക്ഷാധികാരി കമ്മിറ്റി അംഗം ഗീവർഗീസ് ഇടിച്ചാണ്ടി, ഏരിയ രക്ഷാധികാരി സമിതി അംഗം ഉല്ലാസൻ, ഏരിയ പ്രസിഡന്റ് ബിജി തോമസ്, ഏരിയ വൈസ് പ്രസിഡന്റ് പി.പി. സലീം, രാധാകൃഷ്ണൻ, അജയൻ, കുമാർ വാസു, റൗദ രക്ഷാധികാരി കമ്മിറ്റി കൺവീനർ ജോഷി പെരിഞ്ഞനം, ഏരിയ സെക്രട്ടറി സുനിൽ സുകുമാരൻ എന്നിവർ സംസാരിച്ചു. ശിവദാസൻ സുനിൽകുമാർ, യഹ്യ അബ്ദുൽ റഹ്മാൻ, ശശിധരൻ പിള്ള, വേണുഗോപാൽ എന്നിവർ വിവിധ പ്രമേയങ്ങൾ അവതരിപ്പിച്ചു.
പ്രസിഡന്റ് അബ്ദുൽ ജാനിസ്, സെക്രട്ടറി ഷാജി കെ.കെ, ട്രഷറർ ചന്ദ്രൻ എന്നിവരെ യൂനിറ്റിന്റെ പുതിയ ഭാരവാഹികളായി സമ്മേളനം തെരഞ്ഞെടുത്തു. യൂനിറ്റിന്റെ പുതിയ സെക്രട്ടറി ഷാജി സമ്മേളനത്തിന് നന്ദ പറഞ്ഞു.

