കേളി മജ്മഅയിൽ ഓണാഘോഷം സംഘടിപ്പിച്ചു
text_fieldsകേളി കലാസാംസ്കാരിക വേദി മജ്മഅ യൂനിറ്റ് ഓണാഘോഷം കുടുംബ വേദി സെക്രട്ടറി സീബ കൂവോട്
ഉദ്ഘാടനം ചെയ്യുന്നു
റിയാദ്: കേരളീയത്തനിമ വിളിച്ചറിയിച്ച വിവിധ മത്സരയിനങ്ങളും കലാപരിപാടികളും ഓണസദ്യയുമൊരുക്കി കേളി കലാസാംസ്കാരിക വേദി മജ്മഅ യൂനിറ്റ് ഓണാഘോഷം സംഘടിപ്പിച്ചു.
മജ്മഅയിലെ വിശ്രമ കേന്ദ്രത്തിൽ നടന്ന സംഗമത്തിെൻറ ഭാഗമായ സാംസ്കാരിക സമ്മേളനം കേളി കുടുംബവേദി സെക്രട്ടറി സീബ കൂവോട് ഉദ്ഘാടനം ചെയ്തു. ഏരിയ കമ്മിറ്റി അംഗം ഡോ. പ്രവീൺ ആമുഖ പ്രഭാഷണം നടത്തി. യൂനിറ്റ് പ്രസിഡൻറ് പ്രതീഷ് പുഷ്പൻ അധ്യക്ഷത വഹിച്ചു. കേളി ആക്ടിങ് ട്രഷറർ സെബിൻ ഇക്ബാൽ, ഏരിയ സെക്രട്ടറി കെ. സുനിൽ, ഏരിയ രക്ഷാധികാരി കൺവീനർ ഉമർ, ഏരിയ പ്രസിഡൻറ് ജവാദ്, രക്ഷാധികാരി സമിതി അംഗം ഫിറോസ്, ഏരിയ ട്രഷറർ സജിത്ത് തുടങ്ങിയവര്‍ സംസാരിച്ചു. യൂനിറ്റ് സെക്രട്ടറി നസീം സ്വാഗതവും ട്രഷറർ രതീഷ് രാജേഷ് ചാലിയാര്‍ നന്ദിയും പറഞ്ഞു. യൂനിറ്റിലെ അംഗങ്ങളും കുടുംബാംഗങ്ങളും വിവിധ കലാപരിപാടികള്‍ അവതരിപ്പിച്ചു.

