കേളി യാത്രയയപ്പ് നൽകി
text_fieldsലത്തീഫിനുള്ള കേളിയുടെ ഉപഹാരം സെക്രട്ടറി അബ്ബാസ് കൈമാറുന്നു
റിയാദ്: 25 വർഷം നീണ്ട പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന കേളി കലാ സാംസ്കാരിക വേദി ന്യൂ സനാഇയ്യ ഏരിയ പവർഹൗസ് യൂനിറ്റ് പ്രസിഡൻറ് എം.എ. ലത്തീഫിന് യൂനിറ്റിൻെറ നേതൃത്വത്തിൽ യാത്രയയപ്പു നൽകി.
കേളിയുടെ ആദ്യകാലം മുതലുള്ള പ്രവർത്തകനും പത്തനംതിട്ട ജില്ലയിലെ വലഞ്ചുഴി സ്വദേശിയുമായ ലത്തീഫ് ന്യൂ സനാഇയ്യ പ്ലാസ്കോ കമ്പനിയിൽ ജോലി ചെയ്തു വരുകയായിരുന്നു.
യാത്രയയപ്പ് യോഗത്തിൽ രക്ഷധികാരി സമിതി അംഗം ജോർജ് വർഗീസ് അധ്യക്ഷത വഹിച്ചു. കേളി സെക്രട്ടേറിയറ്റ് അംഗം ഷമീർ കുന്നുമ്മൽ, ന്യൂ സനാഇയ്യ ഏരിയ സെക്രട്ടറി ബേബിക്കുട്ടി, പ്രസിഡൻറ് ഫൈസൽ മടവൂർ, ട്രഷറർ കരുണാകരൻ കണ്ടോന്താർ, രക്ഷാധികാരി സമിതി അംഗങ്ങളായ ഹുസൈൻ മണക്കാട്, നാസർ, ബൈജു ബാലചന്ദ്രൻ എന്നിവർ ആശംസ നേർന്നു. യൂനിറ്റിൻെറ ഉപഹാരം സെക്രട്ടറി അബ്ബാസ് ലത്തീഫിന് കൈമാറി. അബ്ബാസ് സ്വാഗതവും ലത്തീഫ് നന്ദിയും പറഞ്ഞു.

