കേളി റൗദ ഏരിയ സമ്മേളനം സെപ്തം. 26ന്
text_fieldsകേളി റൗദ ഏരിയ സമ്മേളനം സംഘാടക സമിതി രൂപവത്കരണ യോഗം കേന്ദ്രകമ്മിറ്റി ട്രഷറർ ജോസഫ് ഷാജി ഉദ്ഘാടനം ചെയ്യുന്നു
റിയാദ്: കേളി കലാസാംസ്കാരിക വേദിയുടെ 12ാം കേന്ദ്ര സമ്മേളനത്തിന്റെ ഭാഗമായി നടക്കുന്ന റിയാദ് റൗദ ഏരിയയുടെ ഒമ്പതാം സമ്മേളനത്തിന്റെ നടത്തിപ്പിനുവേണ്ടി സംഘാടകസമിതി രൂപവത്കരിച്ചു. റൗദയിലെ സ്വാദ് ഓഡിറ്റോറിയത്തിൽ നടന്ന സംഘാടകസമിതി രൂപവത്കരണയോഗത്തിൽ ഏരിയകമ്മിറ്റി അംഗം പി.പി. സലിം അധ്യക്ഷതവഹിച്ചു. കേന്ദ്രകമ്മിറ്റി ട്രഷറർ ജോസഫ് ഷാജി ഉദ്ഘാടനം ചെയ്തു. ഏരിയ സെക്രട്ടറി ബിജി തോമസ് സംഘാടക സമിതി പാനൽ അവതരിപ്പിച്ചു. പി.പി. സലിം (ചെയർ.), ശ്രീജിത്ത് (വൈ. ചെയ.), സി.എം. സുരേഷ് ലാൽ (കൺ.), മുഹമ്മദ് ഷഫീഖ് (ജോ. കൺ.), കെ.കെ. ഷാജി (ഫിനാ. കൺ.), ബബിഷ്, ശശിധരൻ പിള്ള, ശ്രീകുമാർ വാസു, കെ.കെ. ഷാജി, പ്രഭാകരൻ ബേത്തൂർ, നിസാർ ഷംസുദീൻ (സബ് കമ്മിറ്റി കൺ.) എന്നിവരെ ഭാരവാഹികളായി തെരഞ്ഞെടുത്തു. കേന്ദ്രകമ്മിറ്റി അംഗമായ പ്രദീപ് കൊട്ടാരത്തിൽ, രക്ഷാധികാരി കൺവീനർ സതീഷ് വളവിൽ എന്നിവർ യോഗത്തിൽ സംസാരിച്ചു. ഏരിയ ജോയന്റ് സെക്രട്ടറി ശ്രീകുമാർ വാസു സ്വാഗതവും സംഘാടകസമിതി കൺവീനർ സുരേഷ് ലാൽ നന്ദിയും പറഞ്ഞു.

