‘കേളി ദിനം2024' ലോഗോ പ്രകാശനം ചെയ്തു
text_fields‘കേളി ദിനം2024' ലോഗോ പ്രകാശനം രക്ഷാധികാരി സെക്രട്ടറി കെ.പി.എം. സാദിഖ് നിർവഹിക്കുന്നു
റിയാദ്: കേളി കലാസാംസ്കാരികവേദിയുടെ 23ാം വാർഷികാഘോഷം ‘കേളി ദിനം 2024’ െൻറ ലോഗോ പ്രകാശനം ചെയ്തു. റിയാദ് സുലൈയിലെ അൽ മുത്തവ പാർക്ക് സ്റ്റേഡിയത്തിൽ നടന്ന ചടങ്ങിൽ രക്ഷാധികാരി സെക്രട്ടറി കെ.പി.എം. സാദിഖ് പ്രകാശനം നിർവഹിച്ചു. സംഘാടക സമിതി വൈസ് ചെയർമാൻ റഫീഖ് പാലത്ത് അധ്യക്ഷത വഹിച്ചു. കേന്ദ്ര രക്ഷാധികാരി സമിതി അംഗം സുബ്രഹ്മണ്യൻ, കേളി സെക്രട്ടറി സുരേഷ് കണ്ണപുരം, പ്രസിഡൻറ് സെബിൻ ഇഖ്ബാൽ, ട്രഷറർ ജോസഫ് ഷാജി, കുടുംബവേദി സെക്രട്ടറി സീബ കൂവോട് എന്നിവർ സംസാരിച്ചു.
ലോഗോ ക്ഷണിച്ചു കൊണ്ടുള്ള അറിയിപ്പിന് പൊതു സമൂഹത്തിൽ നിന്ന് മികച്ച പ്രതികരണമാണ് ലഭിച്ചത്. നിരവധി പേർ പങ്കെടുത്ത മത്സരത്തിൽ റിയാദിലെ മലസിൽ നിന്നുള്ള ലത്തീഫ് ഡിസൈൻ ചെയ്ത ലോഗോയാണ് ജൂറി തെരഞ്ഞെടുത്തത്. ചടങ്ങിൽ സംഘാടക സമിതി കൺവീനർ മധു ബാലുശ്ശേരി സ്വാഗതവും സാമ്പത്തിക കൺവീനർ സെൻ ആൻറണി നന്ദിയും പറഞ്ഞു. കേളി ദിനം ജനുവരി 26ന് നടക്കും. രാവിലെ ഒമ്പത് മുതൽ ആരംഭിക്കുന്ന കേളി അംഗങ്ങളുടെയും കുട്ടികളുടെയും കലാപരിപാടികൾക്ക് ശേഷം പൊതു സമൂഹത്തിനായി വിസ്മയക്കാഴ്ചകളാണ് കേളി ഒരുക്കുന്നത്.

