കേളി യൂനിറ്റ് സമ്മേളനങ്ങൾ തുടരുന്നു
text_fieldsകേളി റൗദ ഏരിയ ബഗ്ലഫ് യൂനിറ്റ് സമ്മേളനം പ്രഭാകരൻ ബേത്തൂർ ഉദ്ഘാടനം ചെയ്യുന്നു
റിയാദ്: കേളി കലാസാംസ്കാരിക വേദിയുടെ 12-ാമത് കേന്ദ്ര സമ്മേളനത്തിന്റെ ഭാഗമായി നടക്കുന്ന യൂനിറ്റ് സമ്മേളനങ്ങൾ തുടരുന്നു. കോടിയേരി ബാലകൃഷ്ണൻ നഗറിൽ നടന്ന സനാഇയ്യ അർബൈൻ ഏരിയ ബ്രിഡ്ജ് യൂനിറ്റ് സമ്മേളനം ഏരിയ രക്ഷാധികാരി സമിതി അംഗം ജോർജ് ഉദ്ഘാടനം ചെയ്തു.
യൂനിറ്റ് പ്രസിഡന്റ് ജ്യോതി അധ്യക്ഷത വഹിച്ചു. സെക്രട്ടറി അബ്ദുൽ നാസർ പ്രവർത്തന റിപ്പോർട്ടും വരവുചെലവ് കണക്കും അവതരിപ്പിച്ചു. കേന്ദ്രകമ്മിറ്റി അംഗം നസീർ മുള്ളൂർക്കര സംഘടനാ റിപ്പോർട്ടും അബ്ദുൽ സത്താർ, ഷാജി കുമാർ, അനീഷ് എന്നിവർ മൂന്ന് പ്രമേയങ്ങളും അവതരിപ്പിച്ചു. ചർച്ചകൾക്ക് കേന്ദ്ര വൈസ് പ്രസിഡന്റ് രജീഷ് പിണറായി മറുപടി പറഞ്ഞു. അബ്ദുൽ സത്താർ (സെക്രട്ടറി), ഷാജി കുമാർ (പ്രസിഡന്റ്), ജ്യോതി (ട്രഷറർ) എന്നിവരെ ഭാരവാഹികളായി സമ്മേളനം തെരഞ്ഞെടുത്തു. ഏരിയ രക്ഷാധികാരി സെക്രട്ടറി സുനീർ ബാബു, ഏരിയ സെക്രട്ടറി ജാഫർ ഖാൻ, ഏരിയ രക്ഷാധികാരി സമിതി അംഗങ്ങളായ സുകേഷ് കുമാർ, അജിത്ത്, മൊയ്തീൻകുട്ടി, സഫറുള്ള, ഏരിയാകമ്മിറ്റി അംഗങ്ങളായ ഹരി ദാസ്, സെയ്തലവി എന്നിവർ സംസാരിച്ചു.
റൗദ ഏരിയ ബഗ്ലഫ് യൂനിറ്റ് സമ്മേളനം വിജയകുമാർ നഗറിൽ നടന്നു. യൂനിറ്റ് പ്രസിഡന്റ് ശശിധരൻ പിള്ള അധ്യക്ഷത വഹിച്ചു. ഏരിയാ കമ്മിറ്റി അംഗം പ്രഭാകരൻ ബേത്തൂർ ഉദ്ഘാടനം ചെയ്തു. യൂനിറ്റ് സെക്രട്ടറി കെ.കെ. ഷാജി പ്രവർത്തന റിപ്പോർട്ടും ട്രഷറർ ചന്ദ്രൻ വരവുചെലവ് കണക്കും കേന്ദ്ര കമ്മിറ്റി അംഗം മധു പട്ടാമ്പി സംഘടന റിപ്പോർട്ടും അവതരിപ്പിച്ചു. കേളി ജോയന്റ് സെക്രട്ടറി മധു ബാലുശ്ശേരി ചർച്ചകൾക്ക് മറുപടി പറഞ്ഞു.
ജോമോൻ സ്റ്റുഫൻ, ജോസഫ് മത്തായി, നജീബ് എന്നിവർ വിവിധ പ്രമേയങ്ങൾ അവതരിപ്പിച്ചു. ശ്രീജിത്ത് ശ്രീധരൻ (സെക്രട്ടറി), ശശിധരൻ പിള്ള (പ്രസിഡന്റ്), ചന്ദ്രൻ (ട്രഷറർ) എന്നിവരെ പുതിയ ഭാരവാഹികളായി സമ്മേളനം തെരഞ്ഞെടുത്തു. ഏരിയ രക്ഷാധികാരി സെക്രട്ടറി സതീഷ് വളവിൽ, ഏരിയ സെക്രട്ടറി ബിജിതോമസ്, ചില്ല കോഓഡിനേറ്റർ സുരേഷ് ലാൽ, കേളി മീഡിയ വിഭാഗം വൈസ് ചെയർമാൻ ശ്രീകുമാർ വാസു, ഏരിയ രക്ഷാധികാരി സമിതി അംഗങ്ങളായ പി.പി. സലീം, ഇസ്മാഈൽ, ആഷിക് ബഷീർ എന്നിവർ സംസാരിച്ചു.
നസീം ഏരിയ ഷാര ഹംസ യൂനിറ്റ് സമ്മേളനം പുഷ്പൻ നഗറിൽ നടന്നു. യൂനിറ്റ് പ്രസിഡന്റ് ഗോപാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. ഏരിയ കമ്മിറ്റിയംഗം സഫറുദ്ദീൻ ഉദ്ഘാടനം ചെയ്തു. യൂനിറ്റ് സെക്രട്ടറി ഗിരീഷ് കുമാർ പ്രവർത്തന റിപ്പോർട്ടും വരവുചെലവ് കണക്കും അവതരിപ്പിച്ചു. കേന്ദ്ര കമ്മിറ്റിയംഗം റഫീക്ക് ചാലിയം സംഘടന റിപ്പോർട്ട് അവതരിപ്പിച്ചു. ജോയന്റ് ട്രഷറർ സുനിൽ സുകുമാരൻ ചർച്ചകൾക്ക് മറുപടി പറഞ്ഞു. ഹരികുമാർ, മുഹമ്മദ് കുട്ടി എന്നിവർ പ്രമേയങ്ങൾ അവതരിപ്പിച്ചു.
വിനോദ് മലയിൽ (സെക്രട്ടറി), ഹരികുമാർ (പ്രസിഡന്റ്), ഇ.കെ. സജീവൻ (ട്രഷറർ) എന്നിവരെ പുതിയ ഭാരവാഹികളായി സമ്മേളനം തെരഞ്ഞെടുത്തു. ഏരിയ രക്ഷാധികാരി കൺവീനർ ജോഷി, ഏരിയ കമ്മിറ്റി അംഗങ്ങളായ ഉല്ലാസൻ, ഷാജി, ഹാരീസ്, രാകേഷ് എന്നിവർ സംസാരിച്ചു.

