സൗദി ദേശീയ ദിനം; അറാർ കെ.എം.സി.സി രക്തദാന ക്യാമ്പ്
text_fieldsഅറാർ കെ.എം.സി.സി സെൻട്രൽ കമ്മിറ്റി സംഘടിപ്പിച്ച രക്തദാന ക്യാമ്പിൽ പങ്കെടുത്തവർ
അറാർ: സൗദി അറേബ്യയുടെ 92-ാം ദേശീയദിനത്തോട് അനുബന്ധിച്ച് അറാർ കെ.എം.സി.സി സെൻട്രൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. സൗദി നാഷനൽ കമ്മറ്റിയുടെ നേതൃത്വത്തിൽ രാജ്യമൊട്ടാകെ 20-ലേറെ കേന്ദ്രങ്ങളിൽ നടക്കുന 'അന്നം തരുന്ന നാടിനു ജീവരക്തം സമ്മാനം' എന്ന കാമ്പയിന്റെ ഭാഗമായാണ് അറാർ നോർത്ത് റീജനൽ ലബോറട്ടറിയിൽ രക്തദാന കാമ്പയിൻ സംഘടിപ്പിച്ചത്. അറാര്‍ സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡൻറ് ഹകീം അലനല്ലൂർ, സെന്‍ട്രല്‍ കമ്മറ്റി സെക്രട്ടറി സലാഹുദ്ദീൻ വെണ്ണക്കോട്, അസ്ഹർ പുന്നപ്ര, യൂനുസ് മേൽമുറി, നസീർ പടിക്കൽ, അസീസ് വലിയാട്, മിക്ദാദ് വെളിമുക്ക്, മൻസൂർ ഫാമിലി സ്റ്റോർ, ഫൈസൽ കണ്ണൂർ, റാഫി ചെറൂണി, ഷെരീഫ് പെരിന്തൽമണ്ണ എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.

