കെ.എം.സി.സി സെൻട്രൽ കമ്മിറ്റി നേതാക്കൾക്ക് സ്വീകരണം നൽകി
text_fieldsകെ.എം.സി.സി ജിദ്ദ സെൻട്രൽ കമ്മിറ്റി വൈസ് പ്രസിഡൻറായി തെരഞ്ഞെടുക്കപ്പെട്ട ജലാൽ തേഞ്ഞിപ്പലത്തിന് അബൂബക്കർ അരിമ്പ്ര ഉപഹാരം നൽകുന്നു
ജിദ്ദ: പുതിയ കെ.എം.സി.സി ജിദ്ദ സെൻട്രൽ കമ്മിറ്റി നേതാക്കൾക്ക് സുലൈമാനിയ ഏരിയ കെ.എം.സി.സി കമ്മിറ്റി സ്വീകരണം നൽകി. അബൂബക്കർ അരിമ്പ്ര ഉദ്ഘാടനം ചെയ്തു. ലത്തീഫ് കളരാന്തിരി അധ്യക്ഷത വഹിച്ചു. സെൻട്രൽ കമ്മിറ്റി ഭാരവാഹികൾക്കും, സുലൈമാനിയ ഏരിയ പ്രസിഡന്റും പുതിയ സെൻട്രൽ കമ്മിറ്റി വൈസ് പ്രസിഡന്റുമായ ജലാൽ തേഞ്ഞിപ്പലത്തിനും കമ്മിറ്റിയുടെ ഉപഹാരങ്ങൾ നൽകി. സെൻട്രൽ കമ്മിറ്റിയുടെ സംഘടനാ പദ്ധതികൾ വി.പി മുസ്തഫ വിശദീകരിച്ചു.
സി.കെ. റസാഖ് കെ.എം.സി.സി നടത്തിവരുന്ന സാമൂഹിക സുരക്ഷാ പദ്ധതി വിശദീകരണവും അപേക്ഷാഫോറം വിതരണോദ്ഘാടനവും നിർവഹിച്ചു. ജലാൽ തേഞ്ഞിപ്പലം മറുപടി പ്രസംഗം നടത്തി.
ചടങ്ങിൽ പ്രവർത്തകർക്കുള്ള സമ്പാദ്യപദ്ധതിയുടെ തുടക്കം കുറിക്കലും നടന്നു. സയ്യിദ് ഷിബിലി, ഹക്കീം, ഷമീം വള്ളിക്കുന്ന്, അൻവർ ചെമ്പൻ, ഹംസ, ജംഷിദ് പരപ്പൻപൊയിൽ, ലത്തീഫ് കുറ്റിക്കാട്ടൂർ, ഗഫൂർ, സലിം മണ്ണാർക്കാട് തുടങ്ങിയവർ നേതൃത്വം നൽകി. എൻ.പി അബ്ദുൽ വഹാബ് സ്വാഗതവും അഫ്സൽ നാറാത്ത് നന്ദിയും പറഞ്ഞു.

