ടി.കെ. അബ്ദുട്ടി ഹാജിക്ക് കണ്ണമംഗലം ജിദ്ദ കെ.എം.സി.സി സ്വീകരണം നൽകി
text_fieldsഹജ്ജ് കർമം നിർവഹിക്കാനെത്തിയ കണ്ണമംഗലം പഞ്ചായത്ത് മുസ്ലിം ലീഗ് വൈസ് പ്രസിഡൻറ് ടി.കെ. അബ്ദുട്ടി ഹാജിക്ക് ജിദ്ദ കെ.എം.സി.സി കണ്ണമംഗലം പഞ്ചായത്ത് കമ്മിറ്റി നൽകിയ സ്വീകരണം
ജിദ്ദ: ഹജ്ജ് കർമം നിർവഹിക്കാൻ കുടുംബസമേതമെത്തിയ കണ്ണമംഗലം പഞ്ചായത്ത് മുസ്ലിം ലീഗ് വൈസ് പ്രസിഡൻറും മുൻ പഞ്ചായത്ത് ബോർഡ് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനുമായ ടി.കെ. അബ്ദുട്ടി ഹാജിക്ക് പഞ്ചായത്ത് കെ.എം.സി.സി ജിദ്ദ കമ്മിറ്റി സ്വീകരണം നൽകി. ജിദ്ദ സെൻട്രൽ കമ്മിറ്റി ഓഫിസിൽ ഒരുക്കിയ സ്വീകരണം സെൻട്രൽ കമ്മിറ്റി സെക്രട്ടറി ഹുസൈൻ കരിങ്കറ ഉദ്ഘാടനം ചെയ്തു.
പ്രസിഡൻറ് സി.കെ. നജ്മുദ്ദീൻ അധ്യക്ഷത വഹിച്ചു. നൗഷാദ് ചേറൂർ ആമുഖ പ്രഭാഷണം നിർവഹിച്ചു. സെൻട്രൽ കമ്മിറ്റി സെക്രട്ടറി ശിഹാബ് താമരക്കുളം, മലപ്പുറം ജില്ല സെക്രട്ടറി ശിഹാബ് പുളിക്കൽ, റഹ്മത്തലി കൊണ്ടോട്ടി, ഷമീർ, അഷ്റഫ് ചുക്കൻ, സമദ് ചോലക്കൽ, ജലീൽ ചേറൂർ, ടി.കെ. ജംഷീദ്, ഫഹദ് കോയിസൻ എന്നിവർ സംസാരിച്ചു. സിദ്ദീഖ് പുള്ളാട്ട് സ്വാഗതവും പി.പി. നുഫൈൽ നന്ദിയും പറഞ്ഞു.

