കെ.എം.സി.സി മെഡിക്കൽ ക്യാമ്പ്
text_fieldsകെ.എം.സി.സി ജിദ്ദ കോഴിക്കോട് ജില്ല കമ്മിറ്റി അബീർ മെഡിക്കൽ സെന്ററുമായി ചേർന്ന് സംഘടിപ്പിച്ച സൗജന്യ മെഡിക്കൽ ക്യാമ്പിൽ നിന്ന്
ജിദ്ദ: കെ.എം.സി.സി ജിദ്ദ കോഴിക്കോട് ജില്ല കമ്മിറ്റി അബീർ മെഡിക്കൽ സെന്ററുമായി ചേർന്ന് സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. ശറഫിയ അബീർ മെഡിക്കൽ സെന്ററിൽ നടന്ന ക്യാമ്പ് കെ.എം.സി.സി സൗദി നാഷനൽ കമ്മിറ്റി ട്രഷറർ അഹമ്മദ് പാളയാട്ട് ഉദ്ഘാടനം ചെയ്തു.
ജില്ല പ്രസിഡന്റ് ഇബ്രാഹിം കൊല്ലി അധ്യക്ഷത വഹിച്ചു. അബീർ മെഡിക്കൽ ഗ്രൂപ് മാനേജ്മന്റ് പ്രതിനിധികളായ അബ്ദുൽ സലാം, കുഞ്ഞാലൻ, കെ.എം.സി.സി ജിദ്ദ കോഴിക്കോട് ജില്ലാ കമ്മിറ്റി ജനറൽ സെക്രട്ടറി സൈനുൽ ആബിദീൻ, സീനിയർ വൈസ് പ്രസിഡന്റ് ടി.കെ അബ്ദുൽ റഹിമാൻ, വൈസ് പ്രസിഡന്റ് സുബൈർ വാണിമേൽ തുടങ്ങിയവർ സംസാരിച്ചു.
കെ.എം.സി.സി നേതാക്കളായ കെ. സൈതലവി, അബ്ദുൽ വഹാബ്, ഷാഫി പുത്തൂർ, റിയാസ്, ഷബീർ അലി, നിസാർ മടവൂർ, സാലിഹ് പൊയിൽതൊടി, ബഷീർ കീഴില്ലത്ത്, ബഷീർ വീര്യബ്രം, തഹ്ദീർ വടകര, താരിഖ് അൻവർ, ഖാലിദ് പാളയാട്ട്, ഹംസ മണ്ണൂർ, എം.കെ അബ്ദുൽ റഹിമാൻ, ഷംജാദ് തുടങ്ങിയവർ നേതൃത്വം നൽകി. ഓർഗനൈസിങ് സെക്രട്ടറി ഹസ്സൻ കോയ സ്വാഗതവും ട്രഷറർ ഒ.പി സലാം നന്ദിയും പറഞ്ഞു.

