കെ.എം.സി.സി മാനന്തവാടി മണ്ഡലം സ്നേഹസംഗമം സംഘടിപ്പിച്ചു
text_fieldsകെ.എം.സി.സി ജിദ്ദ മാനന്തവാടി മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച സ്നേഹസംഗമത്തിൽ കെ.സി. അസീസ് കോറോം സംസാരിക്കുന്നു
ജിദ്ദ: കെ.എം.സി.സി ജിദ്ദ മാനന്തവാടി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ 'ഹരിതവസന്തം' എന്ന പേരിൽ സ്നേഹസംഗമം സംഘടിപ്പിച്ചു. കെ.എം.സി.സി ജിദ്ദ വയനാട് ജില്ല പ്രസിഡന്റ് റസാഖ് അണക്കായ് ഉദ്ഘാടനം ചെയ്തു.
മാനന്തവാടി മണ്ഡലം മുസ്ലിംലീഗ് ജനറൽ സെക്രട്ടറി കെ.സി അസീസ് കോറോം മുഖ്യാതിഥിയായി പങ്കെടുത്തു. സെൻട്രൽ കമ്മിറ്റി വൈസ് പ്രസിഡന്റ് ലത്തീഫ് വെള്ളമുണ്ടയെ പരിപാടിയിൽ ആദരിച്ചു.
കുട്ടികൾക്കും മുതിർന്നവർക്കുമായി സംഘടിപ്പിച്ച വിവിധ മത്സരങ്ങളും ഗാനവിരുന്നും ശ്രദ്ധേയമായി. പരിപാടികൾക്ക് ശിഹാബ് തോട്ടോളി, അഷ്റഫ് തലപ്പുഴ, അൻസാർ പനമരം, പി.സി. അബൂബക്കർ, ഖാദർ യൂസുഫ്, യൂനുസ് പനമരം, ജാഫർ പീച്ചംകോട്, സുബൈർ കുഞ്ഞോം, സാബിത്ത്, ഷൗക്കത്ത് പനമരം തുടങ്ങിയവർ നേതൃത്വം നൽകി.

