ഫൈസൽ കായാലത്തിന് കെ.എം.സി.സി യാത്രയയപ്പ് നൽകി
text_fieldsപ്രവാസം അവസാനിപ്പിച്ച് മടങ്ങുന്ന ഫൈസൽ കായാലത്തിന് ജിദ്ദ കെ.എം.സി.സി സെന്‍ട്രല്‍ കമ്മിറ്റിയുടെ ഉപഹാരം പ്രസിഡൻറ് അഹമ്മദ് പാളയാട്ട് നൽകുന്നു
ജിദ്ദ: പ്രവാസം അവസാനിപ്പിച്ചു മടങ്ങുന്ന സാമൂഹിക പ്രവർത്തകനും ജിദ്ദ കെ.എം.സി.സി അൽ നസീം ഏരിയ ജനറൽ സെക്രട്ടറിയുമായ ഫൈസൽ കായാലത്തിന് സെൻട്രൽ കമ്മിറ്റി യാത്രയയപ്പ് നൽകി. 18 വർഷത്തോളമായി സാമൂഹിക സാംസ്കാരിക മേഖലകളിലും ജീവകാരുണ്യ പ്രവർത്തങ്ങളിലും പ്രവർത്തനനിരതനായിരുന്നു മാവൂർ സ്വദേശിയായ ഫൈസൽ. ഫൈസലിന് സെന്‍ട്രല്‍ കമ്മിറ്റിയുടെ ഉപഹാരം പ്രസിഡൻറ് അഹമ്മദ് പാളയാട്ട് നൽകി. ജിദ്ദ കെ.എം.സി.സി ഭാരവാഹികളായ സി.കെ. റസാഖ് മാസ്റ്റർ, ഇസ്മാഈൽ മുണ്ടക്കുളം, എ.കെ. ബാവ, ഇസ്ഹാഖ് പൂണ്ടോളി, സീതി കൊളക്കാടൻ, ഇല്യാസ് കല്ലിങ്ങൽ, വി.വി. അഷ്റഫ് എന്നിയവർ പങ്കെടുത്തു.

