കോടിയേരി അനുസ്മരണം
text_fieldsബുറൈദ: ഖസീം പ്രവാസി സംഘം രക്ഷാധികാരി സമിതി ആഭിമുഖ്യത്തിൽ കോടിയേരി അനുസ്മരണം സംഘടിപ്പിച്ചു. ബുറൈദയിൽ കേന്ദ്ര കമ്മിറ്റി ഹാളിൽ നടന്ന അനുസ്മരണ പരിപാടി, റിയാദ് കേളി സാംസ്കാരിക വേദി പ്രസിഡന്റ് സെബിൻ ഇക്ബാൽ ഉദ്ഘാടനം ചെയ്തു.പ്രവാസി സംഘം മുഖ്യരക്ഷാധികാരി ഷാജി വയനാട് അധ്യക്ഷതവഹിച്ചു. റഷീദ് മൊയ്ദീൻ അനുസ്മരണ പ്രമേയം അവതരിപ്പിച്ചു.
രക്ഷാധികാരി സമിതി അംഗങ്ങളായ പർവീസ് തലശ്ശേരി, കേന്ദ്ര കമ്മിറ്റി അംഗങ്ങളായ മുത്തു കോഴിക്കോട്, ദിനേശൻ മണ്ണാർക്കാട് എന്നിവർ കോടിയേരിയെ അനുസ്മരിച്ച് സംസാരിച്ചു. കേന്ദ്ര ജനറൽ സെക്രട്ടറി ഉണ്ണി കണിയാപുരം സ്വാഗതവും കേന്ദ്ര കമ്മിറ്റി അംഗം ബാബു കിളിമാനൂർ നന്ദിയും പറഞ്ഞു.

