കോട്ടയം ഒ.ഐ.സി.സി അംഗത്വ കാർഡ് വിതരണം ചെയ്തു
text_fieldsകോട്ടയം ഒ.ഐ.സി.സി അംഗത്വ കാർഡ് വിതരണം സലീം
കളക്കര ഉദ്ഘാടനം ചെയ്യുന്നു
റിയാദ്: കെ.പി.സി.സി നിർദേശപ്രകാരം നടക്കുന്ന അംഗത്വ കാർഡുകളുടെ വിതരണം റിയാദ് ഒ.ഐ.സി.സി കോട്ടയം ജില്ല കമ്മിറ്റി പൂർത്തിയാക്കി. ശുമൈസി കാലിക്കറ്റ് ലൈവ് ഓഡിറ്റോറിയത്തിൽ നടന്ന യോഗത്തിൽ ജില്ല പ്രസിഡൻറ് ബഷീർ കോട്ടയം അധ്യക്ഷത വഹിച്ചു.
ഈ മാസം 30നു മുമ്പ് പുതിയ കമ്മിറ്റി നിലവിൽ വരുമെന്ന് അദ്ദേഹം അറിയിച്ചു. സെൻട്രൽ കമ്മിറ്റി ആക്ടിങ് പ്രസിഡൻറ് ഷംനാദ് കരുനാഗപ്പള്ളി യോഗം ഉദ്ഘാടനം ചെയ്തു. സെൻട്രൽ കമ്മിറ്റി വൈസ് പ്രസിഡൻറ് സലിം കളക്കര അംഗത്വ കാർഡുകളുടെ ഉദ്ഘാടനം ജില്ല കമ്മിറ്റി അംഗം ജിയോ തോമസിന് നൽകി നിർവഹിച്ചു. സംഘടന ചുമതലയുള്ള ജനറൽ സെക്രട്ടറി അബ്ദുല്ല വല്ലാഞ്ചിറ പ്രവർത്തനം വിശദീകരിച്ചു.
സൗദി നാഷനൽ കമ്മിറ്റി ട്രഷറർ റഹ്മാൻ മുനമ്പത്ത്, തിരുവനന്തപുരം ജില്ല പ്രസിഡൻറ് സജീർ പൂന്തുറ, തൃശൂർ ജില്ല പ്രസിഡൻറ് സുരേഷ് ശങ്കർ, കോട്ടയം ജില്ല കമ്മിറ്റി ഭാരവാഹികളായ ജോസഫ് പുത്തൻപുര, ബുപിൻ കോര, സെബിൻ ജോസഫ്, സജിമോൻ, സി.കെ. തോമസ്, പ്രതിൻ ജേക്കബ്, അനീഷ് വച്ചൂപ്പറമ്പിൽ, സക്കീർ റാവുത്തർ, അജിത് തോമസ്, സക്കീർ ഹുസൈൻ എന്നിവർ സംസാരിച്ചു. ജനറൽ സെക്രട്ടറി ഷിജു പാമ്പാടി സ്വാഗതവും ജിയോ തോമസ് നന്ദിയും പറഞ്ഞു.

