പ്രവാസി ഫെൽഫെയർ ദശവാർഷികം; ജിദ്ദയിൽ ലോഗോ പ്രകാശനം നടന്നു
text_fieldsപ്രവാസി ഫെൽഫെയർ സൗദിയിൽ സംഘടിപ്പിക്കുന്ന ദശവാർഷികത്തിന്റെ ലോഗോ പ്രകാശനചടങ്ങിൽ നാഷനൽ കമ്മിറ്റി സെക്രട്ടറി റഹീം ഒതുക്കുങ്ങൽ സംസാരിക്കുന്നു
ജിദ്ദ: പ്രവാസി വെൽഫെയർ സൗദി ഘടകത്തിന്റെ പത്താം വാർഷികാഘോഷ പരിപാടികളുടെ ലോഗോ പ്രകാശനം സൗദി പ്രവാസി വെൽഫെയർ നാഷനൽ കമ്മിറ്റി സെക്രട്ടറി റഹീം ഒതുക്കുങ്ങൽ നിർവഹിച്ചു. ജിദ്ദയിൽവെച്ചു നടന്ന ചടങ്ങിൽ സൗദി വെൽഫെയർ വെസ്റ്റേൺ പ്രൊവിൻസ് പ്രസിഡന്റ് ഉമറുൽ ഫാറൂഖ് അധ്യക്ഷത വഹിച്ചു. പ്രവാസി വെൽഫെയറിന്റെ പത്താം വാർഷികത്തോടനുബന്ധിച്ച് സാധാരണക്കാരായ പ്രവാസികൾക്കുള്ള സ്നേഹോപഹാരമായി വെസ്റ്റേൺ പ്രൊവിൻസ് നടത്തുന്ന വിവിധ പ്രോഗ്രാമുകൾ റഹീം ഒതുക്കുങ്ങൽ വിവരിച്ചു. വിവിധ തലങ്ങളിലുള്ള മത്സരങ്ങളും, ക്ഷേമ പദ്ധതികളും, മെഡിക്കൽ കാമ്പുകളും, സ്തുത്യർഹമായ സേവനം അനുഷ്ഠിക്കുന്ന പ്രവാസികളെ ആദരിക്കുന്ന ചടങ്ങുകളും ഉൾപ്പെടെ നിരവധി പ്രോഗ്രാമുകൾ ആറുമാസം നീണ്ടുനിൽക്കുന്ന പത്താം വാർഷികാഘോഷ പരിപാടികളുടെ ഭാഗമായി സംഘടിപ്പിക്കും. പ്രൊവിൻസ് ജനറൽ സെക്രട്ടറി എം.പി അഷ്റഫ് സ്വാഗതവും സെക്രട്ടറി യൂസുഫ് പരപ്പൻ നന്ദിയും പറഞ്ഞു. നാഷനൽ കമ്മിറ്റി അംഗം സി.എച്ച് ബഷീർ, പ്രൊവിൻസ് വൈസ് പ്രസിഡന്റ് സുഹ്റ ബഷീർ എന്നിവരും പ്രകാശന ചടങ്ങിൽ പങ്കെടുത്തു.

