മലർവാടി 'നാഷനൽ ഡേ ലൈംലൈറ്റ്സ്' അരങ്ങേറി
text_fieldsസൗദി ദേശീയ ദിനാഘോഷത്തോടനുബന്ധിച്ച് മലർവാടി ബാലസംഘം ഖോബാർ ഘടകം സംഘടിപ്പിച്ച പരിപാടിയിൽനിന്ന്
അൽഖോബാർ: സൗദി ദേശീയ ദിനാഘോഷത്തോട് അനുബന്ധിച്ച് മലർവാടി ബാലസംഘം അൽഖോബാർ ഘടകം 'നാഷനൽ ഡേ ലൈംലൈറ്റ്സ്' എന്ന തലക്കെട്ടിൽ കുട്ടികളുടെ പരിപാടി സംഘടിപ്പിച്ചു. സൗദി അറേബ്യയുടെ ചരിത്രവും വർത്തമാനവും ഉൾക്കൊള്ളിച്ച് കുട്ടികൾ തയാറാക്കിയ പരിപാടികൾ ഏറെ ശ്രദ്ധേയമായി.
ഗാനം, സ്കിറ്റുകൾ, ഡാൻസ്, ഖവാലി, കഥ പറച്ചിൽ, മോണോ ആക്ട്, പെയിൻറിങ് എന്നിവ അരങ്ങേറി. തനിമ ഖോബാർ പ്രസിഡൻറ് സിറാജുദ്ദീൻ അബ്ദുല്ല ദേശീയ ദിന സന്ദേശം നൽകി. ഷൈൻ, ത്വയ്യിബ് എന്നിവർ അവതാരകരായിരുന്നു. നിസാർ, റാസിഖ്, ഷറഫത്ത്, ഖമറുദ്ദീൻ, ഉനൈസ്, റഊഫ് അണ്ടത്തോട്, മുഹമ്മദ്, ഷബീർ കേച്ചേരി, ഹഷ്മിന, റഹ്സാന, ബിനില, നജ്ല, ബിനില എന്നിവർ നേതൃത്വം നൽകി. ഖോബാർ കോഒാഡിനേറ്റർ സാജിദ സൈദലവി നന്ദി പറഞ്ഞു. റയ്യാൻ അഷ്റഫ് ഖിറാഅത്ത് നടത്തി.

