മലർവാടി 'റമദാൻ ഫോക്കസ്' വിജയികൾ
text_fieldsറിയാദ്: മലർവാടി ബാലസംഘം റിയാദ് ഘടകം സംഘടിപ്പിച്ച റമദാൻ പ്രൊജക്ട് മത്സരമായ 'റമദാൻ ഫോക്കസ്' വിജയികളെ പ്രഖ്യാപിച്ചു. കിഡ്സ്, ജൂനിയർ തലത്തിലായിരുന്നു മത്സരം. കുട്ടികളിൽ ആത്മീയ ചൈതന്യം നിറക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു പരിപാടി. വിജയികളെയും രക്ഷിതാക്കളെയും മലർവാടി രക്ഷാധികാരി സിദ്ദിഖ് ബിൻ ജമാൽ അനുമോദിച്ചു.
മലസ് ഏരിയയിൽ കിഡ്സ് വിഭാഗത്തിൽ സെറ ഉമർ, സെമ ഖാദർ ഫൈറോസ്, സിമ്ര ഖാദർ ഫൈറോസ് എന്നിവർ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി. ആശാൽ മഷൂദ്, ആയ്ഹം റുബീഷ്, ലിസ്മ ലബീബ്, ലീൻ സുഹൈൽ സൽമാൻ ബിൻ റഹ്മത്തുല്ല എന്നിവർ പ്രോത്സാഹന സമ്മാനത്തിന് അർഹരായി. ജൂനിയർ വിഭാഗത്തിൽ ഹസീൻ ഉമർ, ഹൈസാ ഉമർ എന്നിവർ ഒന്നാം സ്ഥാനവും അഭിഷ മഷൂദ്, ഇൽഫ സുഹൈൽ രണ്ടും മൂന്നും സ്ഥാനങ്ങളും കരസ്ഥമാക്കി. ഉലയ ഏരിയയിൽ റോസ് യൂനിറ്റിലെ യാസ്മിൻ മുഹമ്മദ്, നാജിഹ് റഹ്മാൻ എന്നിവർ കിഡ്സ് വിഭാഗത്തിൽ ഒന്നും രണ്ടും സ്ഥാനത്തെത്തി. ജൂനിയർ വിഭാഗത്തിൽ നസ്നിൻ ഫസൽ, അമൻ മുഹമ്മദ് എന്നിവർ സമ്മാനത്തിനർഹരായി.
റൗദ യൂനിറ്റിൽ മുഹമ്മദ് അയാൻ, അസ്മ ഫാത്തിമ, അബ്ദുൽ ഹലിം (കിഡ്സ്വിഭാഗം) ആദ്യ സ്ഥാനങ്ങൾ കരസ്ഥമാക്കി. ജൂനിയർ വിഭാഗത്തിൽ അർവ, വിദാദ് എന്നിവർ ഒന്നാം സ്ഥാനവും ഫാത്തിമ ആഫ്രിൻ, ഹനീൻ രണ്ടും മൂന്നും സ്ഥാനങ്ങളും നേടി. റിയാദ് സൗത്ത് സോണിൽ നിന്നും നെഹ്യാൻ അബ്ദുൽ ലത്തീഫ്, മുഹമ്മദ് ഷമീം, മുഹമ്മദ് റയ്യാൻ സാലിഹ് (കിഡ്സ് വിഭാഗം) എന്നിവർ സമ്മാനാർഹരായി. ജൂനിയർ വിഭാഗത്തിൽ ഐസാ ഫാത്തിമ ഒന്നാം സ്ഥാനം നേടി.

