യാംബു അൽമനാർ സ്കൂളിൽ ദേശീയദിനം ആഘോഷിച്ചു
text_fieldsസൗദി ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി യാംബു അൽ മനാർ ഇന്റർനാഷനൽ സ്കൂളിൽ നടന്ന പരിപാടിയിൽനിന്ന്
യാംബു: അൽ മനാർ ഇന്റർനാഷനൽ സ്കൂളിൽ ദേശീയദിനം ആഘോഷിച്ചു. സ്കൂൾ ബോയ്സ് വിഭാഗം ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ അധ്യാപകരായ അബ്ദുല്ല മുഹമ്മദ് അൽ ജുഹാനി, മുഹമ്മദ് ഷെൽയാൻ ആവാദ് എന്നിവർ സംസാരിച്ചു. വിദ്യാർഥികളായ മുഹമ്മദ് ഖലീൽ, അബ്ദുല്ല അഖ്തർ, ലുഖ്മാൻ അഹ്മദ്, ഓസ്റ്റിൻ ബിജു, ഏദൻ ആന്റണി സുനിൽ, അബ്ദുല്ല അഖീൽ, മുഹമ്മദ് റിഹാൻ, കെവിൻ അജി, സാമിൽ അഹ്മദ്, അഹ്മദ് സാബിർ, മുഹമ്മദ് അഫ്ഫാൻ, അബ്ദുസ്സമദ് എന്നിവർ വിവിധ പരിപാടികൾ നടത്തി. പ്രിൻസിപ്പൽ കാപ്പിൽ ഷാജി മോൻ സമാപനപ്രസംഗം നടത്തി. സ്കൂൾ ഹെഡ് ബോയ് മുഹമ്മദ് ജാബിർ സ്വാഗതവും സ്പോർട്സ് ക്യാപ്റ്റൻ മുസ്തഫ അഹ്മദ് നന്ദിയും പറഞ്ഞു. ബോയ്സ് സെക്ഷൻ അഡ്മിനിസ്ട്രേഷൻ മാനേജർ മുസാഹിദ് ഖാലിദ് അൽ റഫാഇ, സ്കൂൾ ബോയ്സ് സെക്ഷൻ ഹെഡ് മാസ്റ്റർ സയ്യിദ് യൂനുസ് എന്നിവർ ചടങ്ങിൽ സംബന്ധിച്ചു. അധ്യാപകരായ അനീസുദ്ദീൻ, റാഹിദ് മുഹമ്മദ് അൽ ജുഹാനി എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
യാംബു ഇന്റർനാഷനൽ സ്കൂൾ വിദ്യാഭ്യാസ മന്ത്രാലയം സൂപ്പർവൈസർ നാദിയ അൽ ഗാംദി, ഗേൾസ് വിഭാഗം വൈസ് പ്രിൻസിപ്പൽ പി.എം. ഫാഇസ, അഡ്മിനിസ്ട്രേഷൻ മാനേജർ ഖുലൂദ് അൽ അഹ്മദി, ഹെഡ്മിസ്ട്രസ് രഹന ഹരീഷ്, കെ.ജി. അഡ്മിനിസ്ട്രേഷൻ മാനേജർ മഷായിൽ മുഹമ്മദ് ഹംദാൻ എന്നിവർ മുഖ്യാതിഥികളായിരുന്നു. വിദ്യാർഥിനികൾ അവതരിപ്പിച്ച കലാസാംസ്കാരിക പ്രകടനങ്ങൾ, വിഡിയോ പ്രദർശനം, ആർട്ട് കോർണർ, ക്വിസ്, മറ്റു മത്സര പരിപാടികൾ തുടങ്ങിയവ ആഘോഷത്തിന് മിഴിവേകി. സ്കൂൾ ഹെഡ്ഗേൾ ഹിബ അൽ മുബാറക് സ്വാഗതം പറഞ്ഞു.

