നവയുഗം യാത്രയയപ്പ് നൽകി
text_fieldsനാട്ടിലേക്ക് മടങ്ങുന്ന റിയാസിന് നവയുഗം സാംസ്കാരികവേദി ഖോബാർ മേഖല കമ്മിറ്റി
യാത്രയയപ്പ് നൽകിയപ്പോൾ
ദമ്മാം: 10 വർഷത്തെ പ്രവാസം കഴിഞ്ഞ് മടങ്ങുന്ന നവയുഗം സാംസ്കാരികവേദി ഖോബാർ മേഖല കമ്മിറ്റി അംഗം റിയാസിന് യാത്രയയപ്പ് നൽകി. ഖോബാർ മേഖല പ്രസിഡന്റ് ബിജു വർക്കി നവയുഗത്തിന്റെ ഉപഹാരം റിയാസിന് കൈമാറി. ചടങ്ങിൽ എം.എ. വാഹിദ് കാര്യറ, ഷാജി മതിലകം, അരുൺ ചാത്തന്നൂർ, അനീഷ കലാം, സഹീർഷാ, സന്തോഷ്, ബിനു കുഞ്ഞു എന്നിവർ പങ്കെടുത്തു. കൊല്ലം സ്വദേശിയായ റിയാസ് അരാമെക്സ് കൊറിയർ കമ്പനിയിൽ ഡെലിവറി വിഭാഗത്തിൽ ജീവനക്കാരനായിരുന്നു. ഒമ്പതു വർഷമായി നവയുഗത്തിൽ പ്രവർത്തിക്കുന്ന റിയാസ് അക്രബിയ യൂനിറ്റ് പ്രസിഡന്റായും ഖോബാർ മേഖല ജോയന്റ് സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുണ്ട്.

