റിയാദ് ഐ.സി.എഫിന് പുതിയ ഭാരവാഹികൾ
text_fieldsഒളമതിൽ മുഹമ്മദ് കുട്ടി സഖാഫി (പ്രസി), അബ്ദുൽ മജീദ് താനാളൂർ (ജന. സെക്ര), ഷമീർ രണ്ടത്താണി (ഫിനാൻസ് സെക്ര)
റിയാദ്: ഇന്ത്യൻ കൾചറൽ ഫൗണ്ടേഷൻ (ഐ.സി.എഫ്) റിയാദ് സെൻട്രൽ കമ്മിറ്റി ഭാരവാഹികളെ തെരഞ്ഞെടുത്തു. ഐ.സി.എഫ് സെൻട്രൽ പ്രൊവിൻസ് പ്രസിഡന്റ് അബ്ദുൽ നാസർ അഹ്സനി ഉദ്ഘാടനം ചെയ്തു. ഒളമതിൽ മുഹമ്മദ് കുട്ടി സഖാഫി അധ്യക്ഷത വഹിച്ചു. ഭാരവാഹികൾ: ഒളമതിൽ മുഹമ്മദ് കുട്ടി സഖാഫി (പ്രസി), അബ്ദുൽ മജീദ് താനാളൂർ (ജന. സെക്ര), ഷമീർ രണ്ടത്താണി (ഫിനാൻസ് സെക്ര). പ്രവാസം അവസാനിപ്പിച്ച് നാട്ടിൽ പോകുന്ന ഒലയ സെക്ടർ ഫിനാൻസ് സെക്രട്ടറി സൈദ് കരിപ്പൂരിനു ചടങ്ങിൽ യാത്രയയപ്പ് നൽകി. മാസ്റ്റർ മൈന്റ് ക്വിസ് മത്സരത്തിൽ ഗൾഫ് തലത്തിൽ വിജയിയായ അമ്മാർ മുഹമ്മദ്, ദേശീയ തലത്തിൽ രണ്ടാം സ്ഥാനം നേടിയ അമീൻ മൻസൂർ എന്നിവർക്ക് മെഡലുകൾ സമ്മാനിച്ചു.
നാഷനൽ വെൽഫെയർ സെക്രട്ടറി ഹുസൈൻ അലി കടലുണ്ടി, പ്രൊവിൻസ് സംഘടന സെക്രട്ടറി ഫൈസൽ മമ്പാട്, പ്രൊവിൻസ് എജുക്കേഷൻ സെക്രട്ടറി സൈനുദ്ദീൻ കുനിയിൽ, ലുഖ്മാൻ പാഴൂർ, മജീദ് താനാളൂർ, ഹസൈനാർ മുസ്ലിയാർ എന്നിവർ സംസാരിച്ചു.

