അൽ ഖോബാർ പ്രവാസി വെൽഫെയറിന് പുതിയ നേതൃത്വം
text_fieldsഖലീലുറഹ്മാൻ അന്നടക്ക (പ്രസി.), ഫൗസിയ എം. മൊയ്തീൻ (ജന. സെക്ര.), ഷജീർ തൂണേരി (ട്രഷ.)
അൽ ഖോബാർ: പ്രവാസി വെൽഫെയർ അൽ ഖോബാർ റീജനൽ കമ്മിറ്റിക്ക് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.
ഖലീലുറഹ്മാൻ അന്നടക്ക (പ്രസി.), ഫൗസിയ എം. മൊയ്തീൻ (ജന. സെക്ര.), ഷജീർ തൂണേരി (ട്രഷ.), താഹിറ ഷജീർ, നൗഫർ മമ്പാട് (വൈ. പ്രസി.), ഹാരിസ് ഇസ്മാഈൽ, റജ്ന ഹൈദർ (സെക്ര.), ആരിഫ ബക്കർ, ഷനോജ് (ജനസേവനം), സിറാജ് തലശ്ശേരി (പി.ആർ), സാബു മേലതിൽ (മീഡിയ), അബ്ദുൽ റഊഫ് അണ്ടത്തോട് (കലാ സാംസ്കാരികം), എം. ആരിഫലി (കായികം) എന്നിവരാണ് ഭാരവാഹികൾ. വിവിധ ജില്ലാകമ്മിറ്റിയുടെ പ്രസിഡൻറുമാരായി സി.കെ. റഷീദ് ഉമർ, പി.ടി. അഷ്റഫ്, മുഹമ്മദ് ഹാരിസ്, ഷനോജ് എന്നിവരെയും തെരഞ്ഞെടുത്തു.
പ്രവാസി വെൽഫെയർ നാഷനൽ കമ്മിറ്റി ട്രഷറർ സമീഉല്ല, ഈസ്റ്റേൺ പ്രൊവിൻസ് കമ്മിറ്റി അംഗം ഫൈസൽ കോട്ടയം എന്നിവർ തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു. ഖലീലുറഹ്മാൻ അന്നടക്ക നന്ദി പറഞ്ഞു.

