Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

നിലമ്പൂർ സ്വദേശി സൗദിയിലെ താമസസ്ഥലത്ത്​ മരിച്ച നിലയിൽ

text_fields
bookmark_border
നിലമ്പൂർ സ്വദേശി സൗദിയിലെ താമസസ്ഥലത്ത്​ മരിച്ച നിലയിൽ
cancel

റിയാദ്: മലയാളിയെ സൗദിയിലെ താമസസ്ഥലത്ത്​ മരിച്ച നിലയിൽ കണ്ടെത്തി. മലപ്പുറം നിലമ്പൂർ പൂക്കോട്ടുപാടം അമരമ്പലം കവല മുക്കട്ട സ്വദേശി മനഃപാടൻ ശ്രീജിത്ത് (45) ആണ് റിയാദിലെ മജ്മഅയിൽ മരിച്ചത്. വിവരമറിഞ്ഞെത്തിയ പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. നിലവിൽ മൃതദേഹം തുടർന്നുള്ള നിയമനടപടികൾക്കായി മജ്മഅ ജനറൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ചന്ദു കുട്ടിയാണ് പിതാവ്, മാതാവ് ജാനകി. രമ്യയാണ് ഭാര്യ.

മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള നടപടിക്രമങ്ങൾ വേഗത്തിലാക്കാൻ റിയാദ് കെ.എം.സി.സി വെൽഫെയർ വിങ്​ രംഗത്തുണ്ട്. ചെയർമാൻ റഫീഖ് പുല്ലൂരി​ന്റെ നേതൃത്വത്തിൽ മജ്മഅ കെ.എം.സി.സി പ്രവർത്തകരായ മുസ്തഫ മങ്കട, നൗഷാദ് നിലമ്പൂർ, ജെംഷി മുസ്​ലിയാരങ്ങാടി എന്നിവർ ആവശ്യമായ സഹായങ്ങളുമായി സജീവമായി പ്രവർത്തിക്കുന്നു.

Show Full Article
Madhyamam E-Paper Widget · Diary Offer
E-Paper First Page
Today · 24 Sept
Your today's e-paper is ready
Print Replica Crop & Save India & GCC Zoom in & out
Free diary offer with subscription Know more
News Summary - Nilambur native found dead at residence
Next Story