നോർക്കക്ക് റിയാദിൽ കൺസൽട്ടന്റ് ഇല്ല -പ്രതിഷേധിച്ച് ഐ.സി.എഫ്
text_fieldsറിയാദ്: സൗദി അറേബ്യയിലേക്കുള്ള നോർക്ക ലീഗൽ കൺസൽട്ടന്റുമാരെ നിയമിച്ചതിൽ റിയാദിൽനിന്ന് പ്രതിനിധി ഇല്ലാത്തതിൽ ഇന്ത്യൻ കൾച്ചറൽ ഫൗണ്ടേഷൻ (ഐ.സി.എഫ്) റിയാദ് സെൻട്രൽ എക്സിക്യൂട്ടിവ് ശക്തമായി അപലപിച്ചു.
പ്രവാസികളുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ ഏറ്റവും കൂടുതൽ സഹായം വേണ്ടത് ഇന്ത്യൻ എംബസിയുടെ ഭാഗത്തു നിന്നാണ്. റിയാദിലുള്ള ഇന്ത്യൻ എംബസി ഓഫീസുമായി സഹകരിച്ച് പ്രവർത്തിക്കുന്നതിലാണ് നോർക്കയുടെ കൺസൽട്ടസിയുടെ ഇടപെടൽ ഏറ്റവും കൂടുതൽ ആവശ്യമായി വരുക.
സൗദിയുടെ തലസ്ഥാന നഗരിയും ഇന്ത്യയടക്കമുള്ള വിദേശ കമ്പനികളുടെയെല്ലാം മേഖല ആസ്ഥാനങ്ങൾ നിലനിൽക്കുന്ന റിയാദിൽ നോർക്കയുടെ പ്രതിനിധിയില്ലാതെ പോയത് ദൗർഭാഗ്യകരമാണെന്നും ഐ.സി.എഫ് അഭിപ്രായപ്പെട്ടു.
