നൗഫലിന് കേളി യാത്രയയപ്പ് നൽകി
text_fieldsനാട്ടിലേക്കു മടങ്ങുന്ന കെ.വി. നൗഫലിന് കേളി റിയാദ് ന്യൂസനാഇയ ഗ്യാസ് ബഖാല യൂനിറ്റിെൻറ ഉപഹാരം സെക്രട്ടറി ഹുസൈൻ മണക്കാട് കൈമാറുന്നു
റിയാദ്: പ്രവാസം മതിയാക്കി നാട്ടിലേക്കു മടങ്ങുന്ന മലപ്പുറം വാഴക്കാട് സ്വദേശി കെ.വി. നൗഫലിന് റിയാദിലെ കേളി കലാസാംസ്കാരികവേദി യാത്രയയപ്പ് നൽകി. ഏഴു വർഷമായി റിയാദിലെ ക്രിയേറ്റിവ് ക്ലോസെറ്റ് കമ്പനിയിൽ ജോലി ചെയ്യുകയായിരുന്നു നൗഫൽ.
കേളി ന്യൂസനാഇയ്യ ഏരിയ ഗ്യാസ് ബഖാല യൂനിറ്റ് അംഗമാണ്. യൂനിറ്റിെൻറ നേതൃത്വത്തിൽ ചേർന്ന യാത്രയയപ്പ് ചടങ്ങിൽ പ്രസിഡൻറ് അബ്ദുൽ നാസർ അധ്യക്ഷത വഹിച്ചു. ഏരിയ രക്ഷാധികാരി കമ്മിറ്റി കൺവീനർ മനോഹരൻ, ഏരിയ സെക്രട്ടറി ബേബിക്കുട്ടി, യൂനിറ്റ് ജോയൻറ് സെക്രട്ടറി വിജയരാഘവൻ, എക്സിക്യൂട്ടിവ് അംഗം രാജേഷ് എന്നിവർ സംസാരിച്ചു. നൗഫലിനുള്ള യൂനിറ്റിെൻറ ഉപഹാരം സെക്രട്ടറി ഹുസൈൻ മണക്കാട് കൈമാറി. ഹുസൈൻ മണക്കാട് സ്വാഗതവും നൗഫൽ നന്ദിയും പറഞ്ഞു.

