ആരോഗ്യ പ്രവർത്തകർക്ക് ഒ.ഐ.സി.സി യാത്രയയപ്പ്
text_fieldsആരോഗ്യ പ്രവർത്തകർക്ക് അൽ അഹ്സ ഒ.ഐ.സി.സി യാത്രയയപ്പ് നൽകിയപ്പോൾ
അൽ അഹ്സ: പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന ആരോഗ്യ പ്രവർത്തകരും ഒ.ഐ.സി.സി അംഗങ്ങളുമായ സോണിയ ജോസഫ്, ദിവ്യ കെ. ബെന്നി എന്നിവർക്ക് ഒ.ഐ.സി.സി അൽ അഹ്സ ഏരിയ കമ്മിറ്റി യാത്രയയപ്പ് നൽകി.
ഇരുവർക്കുമുള്ള സ്നേഹോപഹാരങ്ങൾ ആക്ടിങ് പ്രസിഡന്റ് റഫീഖ് വയനാട്, റീജനൽ വൈസ് പ്രസിഡന്റ് ശാഫി കുദിർ എന്നിവർ കൈമാറി. റഫീഖ് വയനാട് അധ്യക്ഷതവഹിച്ചു. ശാഫി കുദിർ, നിസാം വടക്കേകോണം, ഷിജോമോൻ വർഗീസ്, അഫ്സൽ മേലേതിൽ, നൗഷാദ് താനൂർ, മുരളീധരൻ ചെങ്ങന്നൂർ, ജ്വിന്റി മോൾ, ഷീജാ ഷിജോ എന്നിവർ സംസാരിച്ചു. ഉമർ കോട്ടയിൽ സ്വാഗതവും ഷിബു സുകുമാരൻ നന്ദിയും പറഞ്ഞു.

