Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഒ.ഐ.സി.സി ലോക പുകയില വിരുദ്ധദിനം ആചരിച്ചു
text_fieldsbookmark_border
ജിദ്ദ: ഒ.ഐ.സി.സി ജിദ്ദ വെസ്റ്റേൺ റീജ്യനൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ലോകപുകയില വിരുദ്ധ ദിനത്തോടനുബന്ധിച്ചു ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു. ചടങ്ങിൽ പ്രസിഡണ്ട് കെ.ടി.എ മുനീർ അധ്യക്ഷത വഹിച്ചു.ഗ്ലോബൽ കമ്മിറ്റി സെക്രട്ടറി റഷീദ് കൊളത്തറ, നൗഷാദ് അടൂർ, അലി തേക്കുതോട്, ശുകൂർ വക്കം, സമദ് കിണാശ്ശേരി, മുജീബ് മുത്തേടത്ത്, ശ്രീജിത്ത് കണ്ണൂർ, സഹീർ മാഞ്ഞാലി, അനിൽ കുമാർ പത്തനംതിട്ട, കുഞ്ഞി മുഹമ്മദ് കോടശ്ശേരി, ഷിബു കൂരി തുടങ്ങിയവർ സംസാരിച്ചു. നാട്ടിലേക്ക് പോകുന്ന കൊണ്ടോട്ടി സ്വദേശിക്ക് ജിദ്ദ ഒ.ഐ.സി.സിയുടെ കാരുണ്യഹസ്തം പദ്ധതിയുടെ സഹായം ചടങ്ങിൽ വിതരണം ചെയ്തു. ജനറൽ സെക്രട്ടറി സാകിർ ഹുസൈൻ എടവണ്ണ സ്വാഗതവും വിലാസ് അടൂർ നന്ദിയും പറഞ്ഞു.
Next Story
