ഓണം ഫെസ്റ്റ്: സമ്മാനം വിതരണം ചെയ്തു
text_fieldsവോയ്സ് ഓഫ് വേൾഡ് ഫൗണ്ടേഷൻ യാംബു ഏരിയ കമ്മിറ്റി സംഘടിപ്പിച്ച ഓണം ഫെസ്റ്റ്
മത്സരവിജയികൾ സംഘാടകരോടൊപ്പം
യാംബു: വോയ്സ് ഓഫ് വേൾഡ് ഫൗണ്ടേഷൻ യാംബു ഏരിയ കമ്മിറ്റി സംഘടിപ്പിച്ച ഓണം ഫെസ്റ്റ് 2023ന്റെ ഭാഗമായി നടന്ന വിവിധ മത്സരങ്ങളിൽ വിജയികളായവർക്ക് സമ്മാനം വിതരണം ചെയ്തു. ഓണം ആഘോഷപരിപാടിയോടനുബന്ധിച്ച് നടന്ന ലക്കി ഡ്രോ മത്സരത്തിൽ വിജയികളായവർക്കും സമ്മാനം നൽകി. യാംബു ടൗൺ ഹെറിറ്റേജ് പാർക്കിൽ നടന്ന പരിപാടി ‘ഗൾഫ് മാധ്യമം’ യാംബു ലേഖകൻ അനീസുദ്ദീൻ ചെറുകുളമ്പ് ഉദ്ഘാടനം ചെയ്തു.
വോയ്സ് ഓഫ് വേൾഡ് ഫൗണ്ടേഷൻ യാംബു ഏരിയ വൈസ് പ്രസിഡന്റ് മുജീബ് പൂവച്ചൽ അധ്യക്ഷത വഹിച്ചു. വിവിധ മത്സരങ്ങളിൽ വിജയികളായ സുൽത്താൻ, നജ്മ ആരിഫ്, അഹിയാൻ എന്നിവർക്കും ലക്കി ഡ്രോ വിജയികളായ റിയാസ് മോൻ ശാന്തിനഗർ, നാസർ പോത്തൻകോട് എന്നിവർക്കുമുള്ള സമ്മാനവിതരണം അനീസുദ്ദീൻ ചെറുകുളമ്പ്, ശിഹാബ് പാലക്കാട്, മുജീബ് പൂവച്ചൽ, രഹ്ന ഹരീഷ്, നാസർ കുറുകത്താണി, സുധീഷ്, ഫൗസിയ നാസർ, ഷാജി, ബഷീർ കൂളിമാട്, ഹരീഷ്, അനസ് എന്നിവർ നിർവഹിച്ചു. വോയ്സ് ഓഫ് വേൾഡ് ഫൗണ്ടേഷൻ ചെയർമാൻ മുഹമ്മദ് ശിഹാബ് പാലക്കാട് സ്വാഗതവും കമ്മിറ്റി എക്സിക്യൂട്ടിവ് അംഗം അബ്ദുന്നാസർ കുറുകത്താണി നന്ദിയും പറഞ്ഞു.

