ആർ.എസ്.സി ഡയലോഗ് സംഘടിപ്പിച്ചു
text_fieldsനിലപാടുകളുടെ ടൂൾകിറ്റ് എന്ന പ്രമേയത്തെ ആസ്പദമാക്കി പ്രവാസി രിസാലയുടെ കാമ്പയിൻ കാലത്തോടനുബന്ധിച്ച് സൗദി ഈസ്റ്റ് കലാലയം സാംസ്കാരിക വേദി സംഘടിപ്പിച്ച ഡയലോഗ്
ദമ്മാം: നിലപാടുകളുടെ ടൂൾകിറ്റ് എന്ന പ്രമേയത്തെ ആസ്പദമാക്കി പ്രവാസി രിസാലയുടെ കാമ്പയിൻ കാലത്തോടനുബന്ധിച്ച് സൗദി ഈസ്റ്റ് കലാലയം സാംസ്കാരിക വേദി ഡയലോഗ് സംഘടിപ്പിച്ചു. പ്രശസ്ത എഴുത്തുകാരൻ കെ.ഇ.എൻ. കുഞ്ഞഹമ്മദ്, സാജിദ് ആറാട്ടുപുഴ, ആൽബിൻ ജോസഫ് എന്നിവർ സംസാരിച്ചു. ഗൾഫ് കൗൺസിൽ കലാലയം കൺവീനർ വി.പി.കെ. മുഹമ്മദ് അവതാരകനായിരുന്നു.
മാധ്യമങ്ങൾ ജനപക്ഷത്ത് നിൽക്കുന്നതിന് പകരം മൂലധന പക്ഷത്ത് ചേർന്നുനിൽക്കുന്നത് ഏറെ ആശങ്കജനകവും ചെറുത്തുതോൽപ്പിക്കേണ്ടതുമാണെന്നും മാധ്യമങ്ങളുടെ കോർപറേറ്റ്വത്കരണം ഇന്ന് നാം നേരിടുന്ന പ്രധാന വെല്ലുവിളിയാണെന്നും കെ.ഇ.എൻ അഭിപ്രായപ്പെട്ടു. നാഷനൽ ചെയർമാൻ ഷഫീഖ് ജൗഹരി അധ്യക്ഷത വഹിച്ചു. നാഷനൽ കലാലയം കൺവീനർ ബഷീർ ബുഖാരി സ്വാഗതവും രിസാല കൺവീനർ ഫൈസൽ വേങ്ങാട് നന്ദിയും പറഞ്ഞു.

