‘ഒറ്റ’ ഹ്രസ്വ സിനിമ പ്രകാശനം നാളെ
text_fieldsജാം ക്രിയേഷൻ ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ
ദമ്മാം: ‘കല നന്മക്ക്’ എന്ന ലക്ഷ്യത്തോടെ ദമ്മാമിലെ ഒരു കൂട്ടം കലാകാരന്മാർ രൂപവത്കരിച്ച കലാസാഹിത്യ സാംസ്കാരിക കൂട്ടായ്മ ജാം ക്രിയേഷൻസ് ആദ്യമായി ഒരുക്കിയ ‘ഒറ്റ’ ഹ്രസ്വ സിനിമ ശനിയാഴ്ച പ്രകാശനം ചെയ്യും. റോസ് ഗാർഡനിൽ നടക്കുന്ന ചടങ്ങിൽ പ്രമുഖ സിനിമ നിർമാതാവ് ജോളി ലോനപ്പൻ പ്രകാശനം നിർവഹിക്കും.
പ്രവാസത്തിന്റെ അലക്ഷ്യതകൾക്കിടയിൽ ഒരു നിമിഷമെങ്കിലും പരസ്പരം ഉത്തരമായി എഴുന്നേറ്റുനിൽക്കാനും ജീവിതത്തിന്റെ പൊരുളറിയാനും വീണുപോയവരെ ചേർത്തുപിടിക്കാനും സ്വപ്നങ്ങൾക്ക് നിറം പകരാനും ഉദ്ദേശിച്ചാണ് ജാം ക്രിയേഷൻ രൂപവത്കരിച്ചതെന്ന് സംഘാടകർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. പ്രസിഡൻറ് സുബൈർ പുല്ലാളൂർ, സഹഭാരവാഹികളായ സഈദ് ഹമദാനി, ജോഷി ബാഷ, റിനു അബൂബക്കർ, ശരീഫ് കൊച്ചി എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.

